
ലണ്ടന്‍: ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Team India) നിലവില്‍ ഇംഗ്ലണ്ടിലുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും ഇംഗ്ലണ്ടിലുണ്ട്. അതിനിടെ പരിശീലന വേദി സംബന്ധിച്ച് പുതിയൊരു വിവാദം ഉടലെടുത്തു. ഓസ്‌ട്രേലിയന്‍ ടീമിന് ലോര്‍ഡ്‌സ് മൈതാനത്ത് പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചുവെന്ന വിവാദമാണ് ഉയരുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ലോര്‍ഡ്‌സിലാണ് അരങ്ങേറുന്നത്. ഇനി മൂന്ന് ദിവസമാണ് കലാശപ്പോരിനുള്ളത്. ഓസ്‌ട്രേലിയന്‍ ടീമിന് ലോര്‍ഡ്‌സില്‍ പരിശീലന അനുമതി നിഷേധിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന് ലോര്‍ഡ്‌സില്‍ പരിശീലനത്തിന് അനുമതി നല്‍കി എന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ലോര്‍ഡ്‌സില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു ഓസീസ് ടീമിനു പരിശീലന വേദി തേടി മൂന്ന് മണിക്കൂറോളം സഞ്ചരിക്കേണ്ടി വന്നതായും ഓസീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നു.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഈ മാസം 20 മുതലാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെത്തിയ ശേഷമുള്ള ആദ്യ പരിശീലനം കഴിഞ്ഞ ദിവസം ഇന്ത്യ ലോര്‍ഡ്‌സില്‍ നടത്തുകയും ചെയ്തു. ഡബ്ല്യുടിസി ഫൈനലിനു 3 ദിവസം മാത്രമേ ശേഷിക്കുന്നുള്ളു. ഇന്ത്യയുടെ ആദ്യ ടെസ്റ്റിനാകട്ടെ ഇനിയും ദിവസങ്ങളുണ്ട്. എന്നിട്ടും ഓസീസിന് അനുമതി നിഷേധിക്കുകയും ഇന്ത്യക്ക് അനുമതി നല്‍കുകയും ചെയ്തതിന്റെ കാരണമെന്തെന്നു വ്യക്തമല്ല. വിവാദത്തിനു പിന്നാലെ ഓസ്‌ട്രേലിയക്ക് ലോര്‍ഡ്‌സില്‍ പരിശീലന അനുമതി ലഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ