
ബ്രസീലിയ: പരാഗ്വേയെ ഒരു ഗോളിന് തോല്‍പ്പിച്ച ബ്രസീല്‍ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. മത്സരത്തിലെ ഏക ഗോള്‍ 44-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ( Vinicius Junior) ആണ് ഗോള്‍ നേടിയത്. മാത്യൂസ് കുഞ്ഞ്യയുടെ മികച്ച അസിസ്റ്റില്‍ നിന്നാണ് വിനീഷ്യസ് ഗോള്‍ കണ്ടെത്തിയത്. ഈ ഗോള്‍ ബ്രസീലിന് ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് നിര്‍ണായകമായ ലീഡ് നല്‍കി. 1930 മുതലുള്ള എല്ലാ ഫുട്‌ബോള്‍ ലോകകപ്പിലും യോഗ്യത നേടിയ ഏക ടീമാണ് ബ്രസീല്‍.
കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനായ ശേഷമുള്ള ആദ്യ വിജയമാണിത്. മത്സരത്തിലുടനീളം ബ്രസീല്‍ ആണ് ആധിപത്യം കാഴ്ചവെച്ചത്. കളിയുടെ 73 ശതമാനവും പന്ത് കൈവശം വച്ചത് ബ്രസീല്‍ ആണ്. വല ലക്ഷ്യമാക്കി നാലു തവണയാണ് ബ്രസീല്‍ ഷോട്ട് ഉതിര്‍ത്തത്. പാസിന്റെ കൃത്യതയിലും ബ്രസീല്‍ തന്നെയാണ് മികച്ചുനിന്നത്. ബ്രസീലിന്റെ 85 ശതമാനം പാസും കൃത്യതയുള്ളതായിരുന്നു.
മത്സരവിജയത്തോടെ യോഗ്യതാമത്സരങ്ങളില്‍ നിന്ന് ബ്രസീലിന് ഇപ്പോള്‍ 25 പോയിന്റായി. അവര്‍ തെക്കേ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ