
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി (Sourav Ganguly). കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണെന്നും അദ്ദേഹത്തെ ടീമീല്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ഈ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ടോപ് സ്‌കോറര്‍ ശ്രേയസ് അയ്യരായിരുന്നു. വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.
'കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ്സിന്റെത് മികച്ച പ്രകടനമായിരുന്നു. ഈ ടീമില്‍ ഉണ്ടാകേണ്ടിയിരുന്നു. അദ്ദേഹം പുറത്തുനിര്‍ത്തേണ്ട കളിക്കാരനേയല്ല. ഇപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്‌കോര്‍ ചെയ്യുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഈ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമായിരുന്നു'. - ഗാംഗുലി പറഞ്ഞു.
അതസമയം, ഇംഗ്ലണ്ട് ഇന്ത്യ എ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത കൗമാരക്കാരനായ പേസര്‍ എഡ്ഡി ജാക്കിനെ സീനിയര്‍ ടീമിനൊപ്പം പരീശീലനത്തിന് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കുമ്പോള്‍ ഋഷഭ് പന്താണ് ഉപനായകന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ