പട്ടൗഡി പുറത്ത്! ഇനി ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി

പുതിയ ട്രോഫി ഇതിഹാസ താരങ്ങള്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു
The legendary Sachin Tendulkar and James Anderson pose alongside the new Anderson-Tendulkar trophy
Anderson-Tendulkar trophyx
Updated on
1 min read

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര വിജയികള്‍ക്ക് ഇനി ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി സമ്മാനിക്കും. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറും ഇന്ത്യയുടെ ഇതിഹാസ ബാറ്ററും ചേര്‍ന്നു പുതിയ ട്രോഫി അനാച്ഛാദനം ചെയ്തു. സച്ചിന്റെ ഐക്കണിക്ക് കവര്‍ ഡ്രൈവും ആന്‍ഡേഴ്‌സന്റെ ശ്രദ്ധേയ ബൗളിങ് ആക്ഷനും ചിത്രങ്ങളായി ട്രോഫിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

നേരത്തെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ സ്മരണാര്‍ഥം പട്ടൗഡി ട്രോഫിയായിരുന്നു വിജയികള്‍ക്കു സമ്മാനിച്ചിരുന്നത്. ഇതു മാറ്റിയാണ് പുതിയ ട്രോഫി അവതരിപ്പിച്ചത്. 2007 മുതല്‍ 2024 വരെ വിജയികള്‍ക്ക് സമ്മാനിച്ചിരുന്നത് പട്ടൗഡി ട്രോഫിയാണ്. ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനത്തിനു വരുമ്പോള്‍ ഈ ട്രോഫി ആന്റണി ഡി മെല്ലോ ട്രോഫി എന്ന പേരിലായിരുന്നു സമ്മാനിച്ചിരുന്നത്.

Anderson-Tendulkar trophy

ഇനി മുതല്‍ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികള്‍ക്ക് ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയായിരിക്കും സമ്മാനിക്കുക. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി), ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പട്ടൗഡി ട്രോഫി ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സ്മരണ തുടര്‍ന്നു പരമ്പരകളില്‍ നിലനിര്‍ത്തുന്ന തരത്തിലാണ് പുതിയ ട്രോഫി രംഗത്തവതരിപ്പിച്ചത്. പരമ്പര സ്വന്തമാക്കുന്ന ക്യാപ്റ്റനു പട്ടൗഡിയുടെ പേരിലുള്ള ട്രോഫി തുടര്‍ന്നും നല്‍കുമെന്നും ബോര്‍ഡുകള്‍ വ്യക്തമാക്കി.

Summary

The Anderson-Tendulkar trophy replaces the Pataudi trophy for India-England series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com