

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മുഖ്യ ആയുധം ജസ്പ്രിത് ബുംറയാണെന്ന അഭിപ്രായങ്ങള്‍ പല മുന്‍ താരങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ശ്രദ്ധേയ മുന്നറിയിപ്പുമായി രംഗത്തെത്തി.
ഇംഗ്ലണ്ട് ടീമിനു ജസ്പ്രിത് ബുംറയെ ഒരു പേടിയുമില്ലെന്നു സ്റ്റോക്‌സ് തുറന്നടിച്ചു. ഒന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയാണ് സ്‌റ്റോക്‌സ് ഇക്കാര്യം പറഞ്ഞത്. ഹെഡിങ്‌ലിയിലാണ് ഒന്നാം ടെസ്റ്റ് അരങ്ങേറുന്നത്.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ എതിരാളികളായി വരുന്ന എല്ലാ ടീമുകളും ഉന്നത നിലവാരമുള്ളതായിരിക്കും. ബുംറയുടെ മികവ് എന്താണെന്നു ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഏതു ടീമില്‍ കളിച്ചാലും ആ ടീമുകള്‍ക്ക് എന്താണ് നല്‍കുക എന്നതും അറിയാം. പക്ഷേ അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഭയമൊന്നുമില്ല.'
'ഒരു ബൗളര്‍ മാത്രം വിചാരിച്ചാല്‍ ഒരു പരമ്പര ജയിപ്പിക്കാന്‍ സാധിക്കില്ല. എല്ലാ ടീമുകളുടേയും സ്ഥിതി അതു തന്നെയാണ്. 11 കളിക്കാരും ചേര്‍ന്നാണ് ജയം നിര്‍ണയിക്കുന്നത്. അല്ലാതെ ഒരാള്‍ മാത്രം വിജയത്തിന്റെ താക്കോല്‍ ഏന്തും എന്നൊന്നും കരുതാനാകില്ല'- സ്റ്റോക്‌സ് വ്യക്തമാക്കി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ- ഇംഗ്ലണ്ട് പോരിലുള്ളത്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിനും ഈ പരമ്പരയോടെയാണ് തുടക്കമാകുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ തലമുറ മാറ്റം സംഭവിച്ച പുതിയ സംഘമാണ് ഇന്ത്യക്കായി കളിക്കുന്നത്.
England Test captain Ben Stokes has said his team does not fear India's Jasprit Bumrah.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
