Jay Shah icc mocked-over-world-test-championship-video
jay-shahx

'ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജയ് ഷാ എത്ര റണ്‍സെടുത്തു?' ബവൂമയെയും കമ്മിന്‍സിനെയും 'തോല്‍പ്പിച്ചു', വിവാദം

വിഡിയോയില്‍ ഇരു ടീമുകളിലെയും താരങ്ങളേക്കാള്‍ കൂടുതല്‍ ഇടം ഐസിസി ചെയര്‍മാന്‍ ജയ് ഷായ്ക്ക് നല്‍കിയെന്നാണ് വിമര്‍ശനം
Published on

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഐസിസി പങ്കുവെച്ച വിഡിയോയെ ചൊല്ലി വിവാദം. കലാശപ്പോരില്‍ ശക്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയാണ് കിരീടം നേടിയത്. മത്സരശേഷം ഫൈനല്‍ ഹൈലൈറ്റ് എന്ന പേരില്‍ ഐസിസി പുറത്തുവിട്ട വിഡിയോയില്‍ ഭൂരിഭാഗവും ഐസിസി ചെയര്‍മാനായ ജയ് ഷാ(jay-shah) നിറഞ്ഞു നില്‍ക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.

വിഡിയോയില്‍ ഇരു ടീമുകളിലെയും താരങ്ങളേക്കാള്‍ കൂടുതല്‍ ഇടം ഐസിസി ചെയര്‍മാന്‍ ജയ് ഷായ്ക്ക് നല്‍കിയെന്നാണ് വിമര്‍ശനം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ വിഡിയോയാണെങ്കിലും, ജയ് ഷാ സ്റ്റേഡിയത്തിലേക്കു വരുന്ന സ്ലോ മോഷനിലുള്ള ദൃശ്യങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ആകെയുള്ളത് 23 ഷോട്ടുകളാണ്. ഇതില്‍ 11 എണ്ണവും ജയ് ഷായുടേതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനം കടുത്തതോടെ ആദ്യം വിഡിയോ സമൂഹമാധ്യമങ്ങളില്‍നിന്ന് ഡിലീറ്റ് ചെയ്ത ഐസിസി, പിന്നീട് പ്രത്യേക വിശദീകരണങ്ങളൊന്നും കൂടാതെ തന്നെ അതേ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്തു.

'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍' എന്ന ശ്രീനിവാസന്‍ ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് വിഡിയോ ഇറക്കിയിരിക്കുന്നതെന്ന വിമര്‍ശനവുമായി ഒട്ടേറെ ആരാധകരാണ് രംഗത്തെത്തിയത്. ഐസിസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെയും വിമര്‍ശനവും ട്രോളുകളും നിറയുകയാണ്. 'ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജയ് ഷാ എത്ര റണ്‍സെടുത്തു? അദ്ദേഹത്തിന് എത്ര വിക്കറ്റ് ലഭിച്ചു' ഷായ്ക്ക് ലഭിച്ച അമിത പ്രാധാന്യം കണ്ട് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചു. 'ഒന്നു കണ്ണു ചിമ്മിപ്പോയാല്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെ നിങ്ങള്‍ക്ക് കാണാനാകില്ല. പക്ഷേ ജയ് ഷാ നിറഞ്ഞുനില്‍പ്പുണ്ട്' മറ്റൊരു ആരാധകന്‍ കുറിച്ചു.

കല്യാണമോ, കെഎസ്ആര്‍ടിസി വിളിച്ചോളൂ! ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് കുറച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com