'കോഹ്‌ലിയോടും രോഹിതിനോടും സംസാരിച്ചു'- വെളിപ്പെടുത്തി ക്യാപ്റ്റന്‍ ഗില്‍

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്ക് നാളെ ഹെഡിങ്‌ലിയില്‍ തുടക്കം
Shubman Gill  and Yashasvi Jaiswal
Shubman Gill X
Updated on
1 min read

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന്റെ കാഹളവുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുന്നു. മുഖം മിനുക്കി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ പുതിയ ടീമിന്റെ യാത്രയാണ് നാളെ മുതല്‍. പുതിയ ദൗത്യം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ക്യാപ്റ്റന്‍ ഗില്‍ മുന്‍ നായകന്‍മാരും ടെസ്റ്റില്‍ നിന്നു സമീപ കാലത്തു വിരമിക്കുകയും ചെയ്ത രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ ഉപദേശം തേടിയിരുന്നുവെന്ന് വെളിപ്പെടുത്തി. ഒന്നാം ടെസ്റ്റിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ നായകന്‍മാരുമായി സംസാരിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യമായി ടെസ്റ്റ് ടീമിനെ നയിക്കാനിറങ്ങുമ്പോള്‍ നേരിടേണ്ട വെല്ലുവിളികളെ കുറിച്ചാണ് താരം മുന്‍ നായകന്‍മാരുമായി സംസാരിച്ചത്. ഇംഗ്ലീഷ് മണ്ണിലാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം എന്നതും താരം മുന്‍ ക്യാപ്റ്റന്‍മാരുടെ ഉപദേശം തേടുന്നതിനു കാരണമായി.

'ഐപിഎല്ലിന്റെ സമയത്താണ് ഞാന്‍ രണ്ട് പേരുമായി സംസാരിച്ചത്. ഇംഗ്ലണ്ടിലെ അവരുടെ അനുഭവങ്ങളെക്കുറിച്ചും ഇവിടെ ഞങ്ങള്‍ നേരിടാനിടയുള്ള ചില വെല്ലുവിളികളെക്കുറിച്ചും അവര്‍ എന്നോട് വിവരിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നമ്മള്‍ കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഞാന്‍ പങ്കെടുത്തത് മികച്ച അനുഭവമാണ്. ആ പരമ്പരയില്‍ പോലും, പ്രധാന കളിക്കാരെ അധികം ലഭ്യമല്ലായിരുന്നു. എന്നിട്ടും നമുക്ക് പരമ്പര നേടാന്‍ സാധിച്ചു. ഈ പരമ്പരയിലും അത്തരത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. അന്ന് 4-1 പരമ്പര നേടി. പക്ഷേ ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ എക്കാലത്തും കഠിനമാണ്. അത്തരമൊരു പ്രകടനം ഇംഗ്ലീഷ് മണ്ണില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ അത് ടീമിനെ സംബന്ധിച്ചു വളരെ നിര്‍ണായകമായിരിക്കും.'

ഇന്ത്യയുടെ 37ാം ടെസ്റ്റ് നായകനായാണ് ഗില്‍ അവരോധിക്കപ്പെട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ നാളെ ഹെഡിങ്‌ലിയിലാണ് തുടക്കമാകുന്നത്.

'ഇന്ത്യയുടെ നായകനാകുക എന്നത് കരിയറില്‍ കിട്ടുന്ന ഏറ്റവും മഹത്തായ അംഗീകാരമാണ്. എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല അത്. അതും ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ നയിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ആവേശമുണ്ടാക്കുന്നതാണ്'- ഗില്‍ വ്യക്തമാക്കി.

Summary

The new India captain said he had a chat with Kohli and Rohit. Gill is set to be India's 37th Test captain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com