ആരെങ്കിലുമൊന്ന് റണ്ണൗട്ടാക്ക്! ക്രിക്കറ്റ് പിച്ചില്‍ ചിരിയുടെ മാലപ്പടക്കം (വിഡിയോ)

മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്താന്‍ മത്സരിച്ച് താരങ്ങള്‍
comical run out attempt
Maharashtra Premier T20 League
Updated on
1 min read

മുംബൈ: മഹാരാഷ്ട്ര പ്രീമിയര്‍ ടി20 ലീഗില്‍ സംഭവിച്ച ഒരു റണ്ണൗട്ട് ശ്രമം സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നു. റായ്ഗാഡ് റോയല്‍സും കോലാപുര്‍ ടസ്‌ക്കേഴ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ പോരിനിടെയാണ് നടകീയ സംഭവങ്ങള്‍.

പുനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ടസ്‌ക്കേഴ്‌സ് ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യം പിന്തുടരുകയായിരുന്നു റോയല്‍സ്. വിക്കി ഒസ്റ്റ്‌വാളായിരുന്നു ഒരു ബാറ്റര്‍. രണ്ടാമത്തെ റണ്‍സിനായി ഓടുന്നതിനിടെ സഹ താരവുമായി കൂട്ടിയിടിച്ച് ഒസ്റ്റ്‌വാളും സഹ താരവും ക്രീസില്‍ വീഴുന്നു. ടസ്‌ക്കേഴ്‌സ് താരങ്ങള്‍ക്ക് റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം. അതിനിടെ ഇരു താരങ്ങളും എഴുന്നേറ്റ് റണ്‍സ് തികയ്ക്കാനായി വീണ്ടും ഓടി.

ഒസ്റ്റ്‌വാളിനെ ഔട്ടാക്കാന്‍ ടസ്‌ക്കേഴ്‌സ് ബൗളര്‍ക്ക് പന്ത് കൈയില്‍ വച്ച് സ്റ്റംപ് തെറിപ്പിക്കാനായില്ല. കൈകൊണ്ടാണ് സ്റ്റംപ് തട്ടിയത്. ബൗളര്‍ സ്തബ്ധനായി നില്‍ക്കുന്നതിനിടെ പന്തെടുത്ത് ടസ്‌ക്കേഴ്‌സ് താരം രാഹുല്‍ ത്രിപാഠി സഹ താരത്തെ റണ്ണൗട്ടാക്കാനായി ബാറ്റിങ് ക്രീസിലേക്ക് ഓടി സ്റ്റംപിനു അടുത്തു നിന്ന് എറിഞ്ഞെങ്കിലും അത് സ്റ്റംപില്‍ കൊണ്ടതുമില്ല. പന്ത് ബൗണ്ടറിയിലെത്തുകയും ചെയ്തു.

ആ റണ്ണൗട്ട് നഷ്ടപ്പെടുത്തിയതിന് ടസ്‌ക്കേഴ്‌സ് വലിയ വില നല്‍കേണ്ടി വന്നു. ജീവന്‍ തിരിച്ചു കിട്ടിയ ഒസ്റ്റ്‌വാള്‍ 54 പന്തില്‍ 74 റണ്‍സെടുത്തു ടീമിന് നാടകീയ ജയം ഒരുക്കി. ജയത്തോടെ റോയല്‍സ് ക്വാളിഫയര്‍ രണ്ടിലേക്ക് കടന്നു.

Summary

A chaotic mid-pitch collision during the Maharashtra Premier T20 Eliminator match led to a comical run-out meltdown.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com