'ഡാന്‍ഡിയ' നൃത്തമാടി രോഹിതും കോഹ്‌ലിയും; പൊളി വൈബ് (വിഡിയോ)

ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം ആഘോഷമാക്കി ബാറ്റിങ് ഐക്കണുകള്‍
Virat Kohli and Rohit Sharma with 'Dandiya' dance
താരങ്ങളുടെ ഡാൻസ്വിഡിയോ സ്ക്രീൻ ഷോട്ട്
Updated on
1 min read

ദുബായ്: ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം ഇന്ത്യയുടെ ബാറ്റിങ് ഐക്കണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ആഘോഷിച്ചത് സ്‌റ്റൈലായി. ഇരുവരും ചേര്‍ന്നു സ്റ്റംപും കൈയില്‍ പിടിച്ചു ഡാന്‍ഡിയ റാസ് നൃത്തം ചവിട്ടിയാണ് ആഘോഷമാക്കിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

രവീന്ദ്ര ജഡേജ ഫോറടിച്ചു വിജയമുറപ്പിച്ചതിനു പിന്നാലെ രോഹിതും കോഹ്‌ലിയും ഗ്രൗണ്ടിലേക്ക് ചാടിയി. പിന്നാലെയാണ് താരങ്ങള്‍ സ്റ്റംപൂരി ഡാന്‍സ് കളിച്ചത്.

ഗുജറാത്തിലേയും രാജസ്ഥാനിലേയും പരമ്പരാഗത നാടോടി നൃത്ത രൂപമാണ് രാസ് അഥവാ ഡാന്‍ഡിയ രാസ്. ഹോളിയുമായും രാസലീലയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കുന്നതിനെയാണ് ഡാന്‍ഡിയ രാസ് നൃത്തം പ്രതീകവത്കരിക്കുന്നത്. ശ്രീകൃഷ്ണന്റെ രാസലീല അവതരണവുമായും ഇതിന് ബന്ധമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com