സാന്റ്നർക്ക് ഐപിഎല്‍; ബ്രെയ്‌സ്‌വെല്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍
വെല്ലിങ്ടന്‍: പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ നയിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരു സംഘവും കളിക്കുക. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ പര്യടനം നടത്തിയപ്പോള്‍ ബ്രെയ്‌സ്‌വെലായിരുന്നു ടീം നായകന്‍. പരമ്പര 2-2നു സമനിലയില്‍ അവസാനിച്ചു.
ഇത്തവണ നാട്ടിലാണ് കിവികള്‍ പാകിസ്ഥാനെ നേരിടുന്നത്. ഈ മാസം 16 മുതലാണ് പരമ്പര.
മിച്ചല്‍ സാന്റ്‌നര്‍ ഐപിഎല്‍ കളിക്കാനായി ഇന്ത്യയിലായിരിക്കും. ഇതോടെയാണ് ബ്രെയ്‌സ്‌വെലിനെ നായകനായി പ്രഖ്യാപിച്ചത്. സാന്റ്‌നര്‍ക്കൊപ്പം ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര എന്നിവരും ഐപിഎല്ലിനായി ഇന്ത്യയിലാണ്.
ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബ്രെയ്‌സ്‌വെല്‍ വഹിച്ചത്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഇന്ത്യക്കെതിരായ ഫൈനലില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടി സ്‌കോര്‍ 250 കടുത്തുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക