Dravid wins fans' hearts by attending training camp on crutches despite injury, video
ദ്രാവിഡ്

പരിക്കേറ്റിട്ടും ക്രച്ചസില്‍ പരിശീലന ക്യംപിലെത്തി, ആരാധക ഹൃദയം കീഴടക്കി ദ്രാവിഡ്, വിഡിയോ

ദ്രാവിഡ് ക്രച്ചസില്‍നിന്ന് താരങ്ങളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Published on

ജയ്പുര്‍: ജയ്പുരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാംപില്‍ ക്രച്ചസില്‍ എത്തിയ രാഹുല്‍ ദ്രാവിഡിന്റെ ദൃശ്യങ്ങള്‍ വൈറല്‍. ഒരാഴ്ച മുമ്പ് ബംഗളുരുവില്‍വെച്ച് ഒരു ക്ലബ്ബ് മത്സരത്തിനിടെയാണ് ദ്രാവിഡിന്റെ ഇടതുകാലിന് പരിക്കേറ്റത്. പരിക്കേറ്റ ഇടതുകാലില്‍ പ്രത്യേക കാസ്റ്റ് ധരിച്ചാണ് ദ്രാവിഡ് പരിശീലന ക്യാംപിലെത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കിട്ട വിഡിയോയില്‍ ദ്രാവിഡ് ഗോള്‍ഫ് കാര്‍ട്ടില്‍ എത്തുന്നതും ക്രച്ചസില്‍ നടന്ന് നീങ്ങുന്നതും കാണാം. ദ്രാവിഡിന്റെ ഇടത് കാല്‍ മെഡിക്കല്‍ വാക്കിങ് ബൂട്ടില്‍ ഉറപ്പിച്ചിട്ടുണ്ടെങ്കിലു ദ്രാവിഡ് പരിശീലന സെഷനില്‍ സജീവമായി പങ്കെടുത്തു. ദ്രാവിഡ് ക്രച്ചസില്‍നിന്ന് താരങ്ങളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ലീഗ് സെമിഫൈനലില്‍ വിജയ ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കുന്നതിനിടെയാണ് ദ്രാവിഡിന്റെ കാലിന് പരിക്കേല്‍ക്കുന്നത്. കളിക്കുന്നതിനിടെ ദ്രാവിഡിന് പരിക്കേറ്റതായി രാജസ്ഥാന്‍ റോയല്‍സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com