
മുംബൈ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് സഞ്ജു സാംസണ്‍. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടാനും അവരുമായി ഉറ്റ സൗഹൃദം ഉണ്ടാക്കാനും ഐപിഎലിലൂടെ സാധിക്കുന്നു. അത്തരത്തില്‍ തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്താണ് ബട്ലറെന്നും സഞ്ജു പറഞ്ഞു.കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ ഓപ്പണിങ് ബാറ്ററായിരുന്നു ജോസ് ബട്‌ലര്‍.
'ഏഴു വര്‍ഷത്തോളം ഞാനും ബട്‌ലറും ഒരുമിച്ചു കളിച്ചു. എന്തും ചോദിക്കാനും പറയാനും സ്വാതന്ത്ര്യമുള്ള മുതിര്‍ന്ന സഹോദരനെപ്പോലെയാണ് എനിക്കദ്ദേഹം. ഈ സീസണില്‍ അദ്ദേഹത്തെ വിട്ടുകളഞ്ഞതിന്റെ വിഷമത്തില്‍ നിന്ന് ഞാന്‍ മോചിതനായിട്ടില്ല.' രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു വ്യക്തമാക്കി. ബട്‌ലറെ ഒഴിവാക്കിയതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമെന്നും സഞ്ജു പ്രതികരിച്ചു.
രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് താരലേലത്തില്‍ പങ്കെടുത്ത ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സാണു വാങ്ങിയത്. 15.75 കോടി രൂപയാണു ബട്‌ലര്‍ക്കു ലഭിച്ചത്. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച വിദേശതാരവും ബട്‌ലറാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക