13 കാരന്‍ മുതല്‍ 22 കാരന്‍ വരെ, ഈ 5 താരങ്ങളെ ശ്രദ്ധിക്കുക; ഐപിഎല്ലില്‍ മിന്നാന്‍ 'അണ്‍ ക്യാപ്ഡ് കൗമാരം'

നാളെയുടെ വാഗ്ദാനങ്ങളെന്നു വിലയിരുത്തപ്പെടുന്ന 5 യുവ താരങ്ങള്‍
Five uncapped buys to look out for in IPL 2025
വൈഭവ് സൂര്യവംശിഎക്സ്
Updated on

മുംബൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ഇത്തവണ നിരവധി കൗമാര താരങ്ങള്‍ വിവിധ ടീമുകള്‍ ഇടം പിടിച്ചിട്ടുണ്ട്. അതില്‍ തന്നെ നാളെയുടെ താരങ്ങളെന്നു വിലയിരുത്തപ്പെടുന്നവരാണ് റോബിന്‍ മിന്‍സ്, സൂര്യാംശ് ഷെഡ്‌ജെ, വൈഭവ് സൂര്യവംശി, ആന്ദ്രെ സിദ്ധാര്‍ഥ്, ബെവോന്‍ ജേക്കബ്‌സ് എന്നിവര്‍. സമീപകാലത്ത് നടത്തിയ ശ്രദ്ധേയ പ്രകടനങ്ങളാണ് വിവിധ ഐപിഎല്‍ ടീമുകളുടെ ശ്രദ്ധയിലേക്ക് യുവ താരങ്ങളെ എത്തിച്ചത്. ഈ അഞ്ച് പേരും അൺ ക്യാപ്ഡ് താരങ്ങൾ കൂടിയാണ്.

റോബിന്‍ മിന്‍സ് (മുംബൈ ഇന്ത്യന്‍സ്)

കഴിഞ്ഞ സീസണില്‍ ഗുജാറാത്ത് ടൈറ്റന്‍സ് മിന്‍സിനെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ ഒരു റോഡപകടത്തില്‍ പരിക്കേറ്റത് താരത്തിനു തിരിച്ചടിയായി. ഇത്തവണ 65 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് 22കാരനായി മുടക്കിയത്. ഝാര്‍ഖണ്ഡിന്റെ വെടിക്കെട്ട് ബാറ്ററാണ്. 181 ആണ് സ്‌ട്രൈക്ക് റേറ്റ്. 6 കളിയില്‍ 67 റണ്‍സാണ് ടി20യില്‍ ഇതുവരെ നേടിയത്. വിക്കറ്റ് കീപ്പര്‍ കൂടിയാണ് താരം.

സൂര്യാംശ് ഷെഡ്‌ജെ (പഞ്ചാബ് കിങ്‌സ്)

2024ലെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനമാണ് ഷെഡ്‌ജെയുടേത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി ഫൈനലില്‍ ശ്രദ്ധേയ പ്രകടനം. 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ക്രീസിലെത്തി 15 പന്തില്‍ 36 റണ്‍സെടുത്തു താരം ടീമിനെ ജയത്തിലെത്തിച്ചു. 9 ഇന്നിങ്‌സില്‍ നിന്നു 131 റണ്‍സാണ് താരം അടിച്ചെടുത്തത്. 8 വിക്കറ്റും നേടി. 30 ലക്ഷത്തിനാണ് ഇത്തവണ താരം പഞ്ചാബിലെത്തിയത്.

റോബിൻ മിൻസ്, സൂര്യാംശ് ഷെഡ്‌ജെ, ആന്ദ്രെ സിദ്ധാർഥ്, ബെവോൻ ജേക്കബ്‌സ്
റോബിൻ മിൻസ്, സൂര്യാംശ് ഷെഡ്‌ജെ, ആന്ദ്രെ സിദ്ധാർഥ്, ബെവോൻ ജേക്കബ്‌സ്

വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച 13കാരന്‍. 1.1 കോടി രൂപയ്ക്കാണ് കുട്ടിത്താരത്തെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്. വെടിക്കെട്ട് ഓപ്പണറാണ് താരം. 12ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. അണ്ടര്‍ 19 പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ താരം 58 പന്തില്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ആന്ദ്രെ സിദ്ധാര്‍ഥ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് പോരാട്ടത്തിലൂടെ ശ്രദ്ധേയന്‍. രഞ്ജിയില്‍ മികച്ച ബാറ്റിങ്. 12 ഇന്നിങ്‌സില്‍ നിന്നു 612 റണ്‍സാണ് 18കാരന്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറികളും താരം നേടി. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് താരത്തെ ടീമിലെത്തിച്ചത്.

ബെവോന്‍ ജേക്കബ്‌സ് (മുംബൈ ഇന്ത്യന്‍സ്)

ന്യൂസിലന്‍ഡ് താരമാണ് 20കാരന്‍. ഓക്ക്‌ലന്‍ഡ്, സെന്റര്‍ബറി ടീമുകള്‍ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. മുംബൈ ഇന്ത്യന്‍സാണ് ടീമിലെത്തിച്ചത്. 20 ലക്ഷത്തിനാണ് താരം മുംബൈ പാളയത്തിലെത്തിയത്. 20 ടി20 മത്സരത്തില്‍ 423 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com