
വിന്‍ഡ്‌ഹോക്: മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെറ്ററന്‍ താരവുമായ ഫാഫ് ഡുപ്ലെസി ഐപിഎല്‍ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. അതിനിടെ ഫാഫ് ഡുപ്ലെസി എന്ന പേര് ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പം തീര്‍ത്തു. ഫാഫ് ഡുപ്ലസിയെ നമീബിയ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതാണ് ആരാധകര്‍ക്കിയില്‍ കണ്‍ഫ്യൂഷനുണ്ടാക്കിയത്.
വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് നമീബിയ പ്രഖ്യാപിച്ചത്. അവരുടെ നായകന്റെ പേരും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റേതിനു സമാനമായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 17കാരന്‍ ഫാഫ് ഡുപ്ലെസിയാണ് നമീബിയയെ നയിക്കുന്നത്.
കെനിയ, സിയെറ ലിയോണി, ടാന്‍സാനിയ, ഉഗാണ്ട ടീമുകള്‍ക്കെതിരെയാണ് നമീബിയയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടം. സീനിയര്‍ ഫാഫ് ഡുപ്ലെസി ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലാണ് കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ നിന്നാണ് ഫാഫ് ഡുപ്ലെസി ഡിഡിയില്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക