
കൊല്‍ക്കത്ത: ഏപ്രില്‍ 6നു നടക്കുന്ന ഐപിഎല്‍ പോരാട്ടത്തിന്റെ വേദി മാറ്റി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്നു ഗുവാഹത്തി സ്‌റ്റേഡിയത്തിലേക്കാണ് മാറ്റിയത്.
ഏപ്രില്‍ ആറിനു മതിയായ സുരക്ഷ മത്സരത്തിനു നല്‍കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി കൊല്‍ക്കത്ത പൊലീസ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനു വിവരം നല്‍കിയിരുന്നു. ഇതോടെയാണ് മത്സരത്തിന്റെ വേദി മാറ്റാന്‍ തിരുമാനിച്ചത്. ബംഗാള്‍ അസോസിയേഷന്റെ അഭ്യര്‍ഥന ബിസിസിഐ അംഗീകരിച്ചു.
രാമ നവമി ആഘോഷങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ പിന്‍മാറ്റം. ഇതാദ്യമല്ല രാമ നവമിയെ തുടര്‍ന്നു ഐപിഎല്‍ മത്സരം മാറ്റുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കെകെആറിന്റെ പോരാട്ടവും മാറ്റിയിരുന്നു.
ഗുവാഹത്തി സ്‌റ്റേഡിയം രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. ഈ മാസം 26നു കൊല്‍ക്കത്തയും രാജസ്ഥാനും തമ്മില്‍ ഇവിടെ മത്സരിക്കുന്നുണ്ട്. കെകെആറിന്റെ എവേ പോരാട്ടമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക