മെസി ഇല്ലാതെ ജയിച്ചു കയറി അര്‍ജന്റീന; ഉറുഗ്വെയെ വീഴ്ത്തി; വിനിഷ്യസ് ഗോളില്‍ ബ്രസീല്‍

അർജന്റീന ലോകകപ്പ് യോ​ഗ്യതയ്ക്ക് അരികെ
Almada screamer helps Argentina beat Uruguay
അൽമഡയുടെ മുന്നേറ്റംഎക്സ്
Updated on

മോണ്ടെവിഡിയോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഉറുഗ്വെയെ വീഴ്ത്തി അര്‍ജന്റീന. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അര്‍ജന്റീന ജയിച്ചു കയറിയത്. ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന കളിച്ചത്.

മത്യാസ് അലമഡ നേടിയ ഗോളാണ് കളിയുടെ ഗതി അര്‍ജന്റീനയ്ക്ക് അനുകൂലമാക്കിയത്. രണ്ടാം പകുതിയിലാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്. കളിയുടെ 68ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. അതിനിടെ അവസാന ഘട്ടത്തില്‍ നിക്കോളാസ് ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ഉരുഗ്വെയെ സമനില ഗോള്‍ നേടാതെ അര്‍ജന്റീന പ്രതിരോധിച്ചു. ജയത്തോടെ നിലവിലെ ലോക ചാംപ്യന്‍മാര്‍ ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി.

ഇഞ്ച്വറി ടൈമിലെ വിജയ ഗോള്‍

മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീലും വിജയിച്ചു കയറി. കൊളംബിയയെ അവര്‍ 2-1നു വീഴ്ത്തി. ആറാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ മുന്നിലെത്തിയ ബ്രസീലിനെ കൊളംബിയ ലൂയിസ് ഡിയസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ തന്നെ സമനിലയില്‍ പിടിച്ചു. കളി സമനിലയില്‍ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ ഇഞ്ച്വറി ടൈമില്‍ വിനിഷ്യസ് നിര്‍ണായക ഗോളുമായി ടീമിനു ജയമൊരുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com