
ഹൈദരാബാദ്: ഐപിഎല്ലിന്റെ ചരിത്രത്തിലെ ധാരാളി ബൗളര്‍ എന്ന നാണംകെട്ട റെക്കോര്‍ഡ് ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറുടെ പേരില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 4 ഓവറില്‍ വഴങ്ങിയത് 76 റണ്‍സ്!
നാല് വര്‍ഷത്തിനു ശേഷമാണ് ആര്‍ച്ചര്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ആ തിരിച്ചെത്തല്‍ ദയനീയമായി. താരം ആദ്യ ഓവറില്‍ തന്നെ 23 റണ്‍സാണ് വഴങ്ങിയത്. 10 ഫോറും 2 സിക്‌സും താരം നാലോവറിനിടെ വഴങ്ങി. ഇക്കോണമി 19 റൺസ്.
ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന മോഹിത് ശര്‍മയുടെ മോശം റെക്കോര്‍ഡാണ് ആര്‍ച്ചര്‍ക്കു മന്നില്‍ വഴി മാറിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ സീസണില്‍ നടന്ന പോരാട്ടത്തില്‍ താരം നാലോവറില്‍ 73 റണ്‍സ് വഴങ്ങിയതായിരുന്നു ഇതുവരെ റെക്കോര്‍ഡ്.
ഇത്തവണ 12.50 കോടി മുടക്കിയാണ് ആര്‍ച്ചറെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. 2021ലാണ് താരം അവസാനമായി രാജസ്ഥാന്‍ ജേഴ്‌സിയില്‍ കളിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക