115 റണ്‍സിന്റെ മിന്നും ജയം; പാകിസ്ഥാനെ തകര്‍ത്ത് കിവികള്‍, പരമ്പര ഉറപ്പിച്ചു

നാലാം ടി20യില്‍ ജയം സ്വന്തമാക്കി പരമ്പര 3-1നു ഉറപ്പിച്ചു
New Zealand clinches series
ന്യൂസിലൻഡ് ടീംഎക്സ്
Updated on

മൗണ്ട് മൗന്‍ഗനൂയി: പാകിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. നാലാം പോരാട്ടത്തില്‍ 115 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് അവര്‍ പിടിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 3-1നു ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റുകള്‍ നഷ്ടത്തില്‍ 220 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. പാക് പോരാട്ടം 16.2 ഓവറില്‍ 105 റണ്‍സില്‍ അവസാനിച്ചു.

വിജയത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാനായി രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അബ്ദുല്‍ സമദ് 30 പന്തില്‍ 44 റണ്‍സെടുത്തു. 4 ഫോറും 2 സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. താരമാണ് ടോപ് സ്‌കോറര്‍. 16 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം ഇര്‍ഫാന്‍ ഖാന്‍ 24 റണ്‍സെടുത്തു. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 12 റണ്‍സാണ് മൂന്നാമത്തെ ടോപ് സ്‌കോര്‍.

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജേക്കബ് ഡഫിയുടെ മാരക ബൗളിങാണ് പാകിസ്ഥാനെ തകര്‍ത്തത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സകരി ഫോക്‌സ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. വില്‍ ഓറൂര്‍ക്, ജെയിംസ് നീഷം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഫിന്‍ അല്ലന്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് കിവികള്‍ക്കു കരുത്തായത്. താരം 20 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം താരം 50 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ടിം സിഫെര്‍ട് 22 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്.

ക്യാപ്റ്റന്‍ മിച്ചല്‍ ബ്രെയ്‌സ്‌വെലും മിന്നും ഫോമില്‍ ബാറ്റ് വീശി. താരം 26 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 46 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ (29), മാര്‍ക് ചാപ്മാന്‍ (24) എന്നിവരും തിളങ്ങി.

പാകിസ്ഥാനായി ഹാരിസ് റൗഫ് 3 വിക്കറ്റെടുത്തു. അബ്രാര്‍ അഹമദിനു 2 വിക്കറ്റുകള്‍. അബ്ബാസ് അഫ്രീദി 1 വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com