
ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ്. 21 പന്തില്‍ 50 ല്‍ എത്തിയ ഹെഡിന്റെ കരുത്തില്‍ ഹൈദരാബാദ് 10 ഓവറിനുള്ളില്‍ തന്നെ 100 കടന്നു കുതിച്ചു.
31 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം താരം 67 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ 11 പന്തില്‍ 24 റണ്‍സുമായി മടങ്ങി. പിന്നീടാണ് ഹെഡ് കടിഞ്ഞാണേന്തിയത്.
നാല് വര്‍ഷത്തിനു ശേഷം രാജസ്ഥാന്‍ ജേഴ്‌സിയില്‍ വീണുമിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ക്ക് തിരിച്ചു വരവ് കയ്‌പ്പേറിയതായി. ഒറ്റ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ 23 റണ്‍സ് വഴങ്ങി.
മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലയറാണ്. ഹൈദരാബാദ് നിരയിലെ മലയാളി ബാറ്റര്‍ സച്ചിന്‍ ബേബിയും ഇംപാക്ട് പ്ലയറാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക