
കൊല്‍ക്കത്ത: സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറി വിരാട് കോഹ്‌ലിയുടെ കാല്‍ പിടിച്ച ആരാധകന്‍ അറസ്റ്റില്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെയാണ് നാടകീയ സംഭവം.
ആരാധകന്‍ ഓടിയെത്തി ഗ്രൗണ്ടില്‍ വീണുകിടന്ന് കോഹ്‌ലിയുടെ കാലില്‍ പിടിക്കുകയായിരുന്നു. ആരാധകനെ ഉടന്‍ തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച കോഹ്‌ലി ആരാധകനെ ആലിംഗനം ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി കോഹ്‌ലിയുടെ കരുത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്തിരുന്നു. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം 36 പന്തില്‍ 59 റണ്‍സെടുത്തു. 4 ഫോറും 3 സിക്‌സും പറത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക