അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത; യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍

ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമാണ് അര്‍ജന്റീന
Lionel Messi
ലയണല്‍ മെസി എഎഫ്പി
Updated on

ബൂയണസ് അയേഴ്‌സ്: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

13 കളികളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 28 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമാണ് അര്‍ജന്റീന. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായിട്ടാണ് അടുത്ത വര്‍ഷം ലോകകപ്പ് നടക്കുക.

2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം നേടിയത്. ബ്രസീലുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ലാറ്റിനമേരിക്കയില്‍ നിന്നും ആറു ടീമുകളാണ് ലോകകപ്പ് യോഗ്യത നേടുക. ഏഴാമതെത്തുന്ന ടീം യോഗ്യതയ്ക്കായി പ്ലേ ഓഫ് കളിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com