
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ഹൈദരബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സ് നേടിയ ഫാഫ് ഡ്യു പ്ലെസിസ് ആണ് ഡല്‍ഹിയുടെ മികച്ച സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഫാഫ് ഡുപ്ലെസിസും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 52 റണ്‍സാണ് ടീമിന് നേടിക്കൊടുത്തത്. ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടാണ് ഡല്‍ഹി സൃഷ്ടിച്ചത്. 27 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടെ 50 റണ്‍സെടുത്ത ഫഫ് ഡുപ്ലെസിസിനെ പുറത്താക്കി യുവ സ്പിന്നര്‍ സീഷന്‍ അന്‍സാരിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഡുപ്ലെസിസ് പുറത്തായതിന് പിന്നാലെ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് ആക്രമണത്തിന്റെ ചുമതലയേറ്റു. 32 പന്ത് നേരിട്ട് നാല് ഫോറും രണ്ട് സിക്സും അടക്കം 38 റണ്‍സെടുത്ത മഗ്യൂര്‍ക്കിനെ സീഷന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. പന്നിടെത്തിയ അഭിഷേ് പോറെല്‍ 18 പന്തില്‍ 34 റണ്‍സെടുത്തു. 5 പന്തില്‍ 15 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 14 പന്തില്‍ 21 റണ്‍സെടുത്ത സറ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ സ്‌കോറര്‍മാര്‍.
നേരത്തെ 18.4 ഓവറില്‍ 163 റണ്‍സെടുക്കുന്നതിനിടെ ഹൈദരാബാദ് ഓള്‍ ഔട്ടാകുകയായിരുന്നു. 41 പന്തില്‍ 74 റണ്‍സെടുത്ത അനികേത് വര്‍മയാണ് അവരുടെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 32 റണ്‍സെടുത്ത ക്ലാസണും മികച്ച പ്രകടനം കാഴ്ചവെച്ചു. 37 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ഹൈദരാബാദ് തകര്‍ന്നപ്പോള്‍ അനികേത് വര്‍മയും ഹെന്‍ റിച്ച് ക്ലാസനും ചേര്‍ന്നാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക