
ഗുവാഹത്തി: തുടരെ രണ്ട് തോല്‍വികള്‍ക്കു ശേഷം ഈ ഐപിഎല്‍ സീസണിലെ ആദ്യ ജയം കുറിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്ഥാന്‍ 6 റണ്‍സിന്റെ വിജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ചെന്നൈയുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു.
തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. പവര്‍ പ്ലേയില്‍ കാര്യമായി റണ്‍സെടുക്കാനും അവര്‍ക്കായില്ല. മികച്ച ബൗളിങുമായി രാജസ്ഥാന്‍ ബൗളര്‍മാര്‍ കളം വാണു.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈക്കായി പൊരുതി നിന്നത്. ക്യാപ്റ്റന്‍ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സെടുത്തു. ഓപ്പണര്‍ രാഹുല്‍ ത്രപാഠി സീസണില്‍ ആദ്യമായി ഫോമിന്റെ മിന്നലാട്ടം പ്രദര്‍ശിപ്പിച്ചു മടങ്ങി. താരം 19 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്തു.
21 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് പിടിച്ചു നിന്ന മറ്റൊരാള്‍. ധോനി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 16 റണ്‍സെടുത്തു മടങ്ങി. പക്ഷേ ഇവര്‍ക്കൊന്നും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
രാജസ്ഥാനായി വാനിന്ദു ഹസരംഗ 4 വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി മൂന്നാം സ്ഥാനത്തെത്തിയ നിതീഷ് റാണയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 10 ഫോറും 5 സിക്സും സഹിതം 36 പന്തില്‍ 81 റണ്‍സെടുത്തു. താത്കാലിക നായകന്‍ റിയാന്‍ പരാഗും ഫോമിലേക്കെത്തി. താരം 28 പന്തില്‍ 37 റണ്‍സെടുത്തു. യശസ്വി ജയ്സ്വാള്‍ വീണ്ടും പരാജയമായി. മലയാളി താരം സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തു.
നിതീഷ് കത്തിക്കയറിയപ്പോള്‍ താരത്തെ പുറത്താക്കി ആര്‍ അശ്വിനാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ബൗളിങ് മികവില്‍ രാജസ്ഥാന്റെ സ്‌കോറിങ് ചെന്നൈ തടഞ്ഞു. 12ാം ഓവറില്‍ മൂന്നാം പന്തില്‍ നിതീഷ് മടങ്ങുമ്പോള്‍ 124 റണ്‍സിലെത്തിയിരുന്നു രാജസ്ഥാന്‍. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ആ വേ?ഗം നിലനിര്‍ത്താന്‍ സാധിച്ചില്ല.
ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 16 പന്തില്‍ 19 റണ്‍സെടുത്തു. താരം ഓരോ സിക്സും ഫോറും പറത്തി.
ചെന്നൈയ്ക്കായി നൂര്‍ അഹമദ് വീണ്ടും തിളങ്ങി. താരം 2 വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമദും മതീഷ പതിരനയും രണ്ട് പേരെ മടക്കി. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക