
ഗുവാഹത്തി: രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കിയതിനു പിന്നാലെ താത്കാലിക ക്യാപ്റ്റൻ റിയാൻ പരഗിനെതിരെ രൂക്ഷ വിമർശനം. മത്സരത്തിനു ശേഷം ഗ്രൗണ്ട് സ്റ്റാഫുകൾക്കൊപ്പം സെൽഫിയെടുത്ത റിയാൻ പരാഗ് അതിനു ശേഷം ഫോൺ എറിഞ്ഞു കൊടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഒട്ടും മാന്യതയില്ലാത്ത പെരുമാറ്റമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെയാണ് വലിയ വിമർശനം ഉയർന്നത്.
പരിക്ക് ഭേദമാകാത്തതിനെ തുടർന്നു രാജസ്ഥാൻ മലയാളി നായകൻ സഞ്ജുവിനെ ഇംപാക്ട് പ്ലെയർ റോളിലാണ് ആദ്യ മൂന്ന് മത്സരങ്ങളിലും കളിപ്പിച്ചത്. സഞ്ജുവിനു പകരമാണ് റിയാൻ പരാഗിനെ താത്കാലിക നായകനാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം തോറ്റതോടെ വലിയ വിമർശനം യുവ താരത്തിന്റെ ക്യാപ്റ്റൻസിയെ കുറിച്ചു ഉയർന്നിരുന്നു. മൂന്നാം പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി രാജസ്ഥാൻ ആദ്യ ജയം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിയാൻ പരാഗ് മോശം പെരുമാറ്റത്തിനു വിമർശിക്കപ്പെട്ടത്.
റിയാൻ ഗുവാഹത്തിക്കാരനാണ്. ഗുവാഹത്തിയിലെ ഈ സീസണിലെ അവസാന മത്സരമാണ് ഇന്നലെ അരങ്ങേറിയത്. ഇതോടെ ഗ്രൗണ്ട് സ്റ്റാഫുകൾ ഉൾപ്പെടെ നിരവധി പേരാണ് ലോക്കൽ ബോയ് കൂടിയായ റിയാനൊപ്പം സെൽഫിക്കും ഓട്ടോ ഗ്രാഫിനുമായി എത്തിയത്. അതിനിടെയാണ് വിവാദ സംഭവം.
Dhoni: എന്തിന് ഏഴാമനായി ഇറങ്ങുന്നു? ധോനിക്കെതിരെ വിമര്‍ശനം, പ്രതികരിച്ച് സ്റ്റീഫന്‍ ഫ്ലെമിങ്ഗ്രൗണ്ട് സ്റ്റാഫിലെ ഏഴ് പേർക്കൊപ്പമാണ് റിയാൻ പരാഗ് സെൽഫിയെടുത്തത്. സെൽഫിക്കു പിന്നാലെ ഫോൺ അതിന്റെ ഉടമയുടെ കൈയിൽ കൊടുക്കുന്നതിനു പകരം റിയാൻ പരാഗ് വളരെ അലക്ഷ്യമായി എറിഞ്ഞു കൊടുക്കുകയായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത നീക്കത്തിനിടെ ഒരുവിധം കഷ്ടപ്പെട്ടാണ് സംഘത്തിലൊരാൾ ഫോൾ കഷ്ടിച്ചു കൈയിൽ ഒതുക്കിയത്.
താരമെന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും റിയാൻ പരാഗ് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നു വിഡിയോക്കു താഴെ നിരവധി ആരാധകരാണ് താരത്തെ ഉപദേശിക്കുന്നത്. ധോനിയുടെ ടീമിനെ തോൽപ്പിച്ചതോടെ താൻ എന്തോ വലിയ സംഭവമാണെന്നും ദൈവമാണെന്നൊക്കെ റിയാൻ പരാഗിനു തോന്നിയിട്ടുണ്ടാകമെന്നും ചിലർ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക