കാത്തിരുന്നത് 51 വര്‍ഷം! എസി മിലാനെ ഞെട്ടിച്ച് ബൊലോഞ്ഞ, ഇറ്റാലിയന്‍ കപ്പില്‍ മുത്തം

മിലാനെ 1-0ത്തിനു വീഴ്ത്തി ബൊലോഞ്ഞ
Bologna End 51-Year Wait With Historic Coppa Italia Win
കിരീടവുമായി ബൊലോഞ്ഞ താരങ്ങൾ എക്സ്
Updated on

മിലാന്‍: 51 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം. ബൊലോഞ്ഞ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ എസി മിലാനെ ഞെട്ടിച്ചാണ് ബൊലോഞ്ഞയുടെ ചരിത്ര നേട്ടം.

മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അവര്‍ ജയം പിടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബൊലോഞ്ഞ നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്. 53ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

1973-74 സീസണിലാണ് അവര്‍ അവസാനമായി ഒരു കിരീടം സ്വന്തമാക്കുന്നത്. അന്നും ഇറ്റാലിയന്‍ കപ്പാണ് അവര്‍ നേടിയത്. അവരുടെ മൂന്നാം ഇറ്റാലിയന്‍ കപ്പ് നേട്ടമാണിത്. നേരത്തെ 7 തവണ അവര്‍ സീരി എ കിരീടവും നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com