
ഷാര്‍ജ: ടി20യില്‍ അതിവേഗ സെഞ്ച്വറിയുമായി ബംഗ്ലാദേശിന്റെ പര്‍വേസ് ഹുസൈന്‍ ഇമോണ്‍. യുഎഇക്കെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് ബംഗ്ലാദേശിനു മികച്ച സ്‌കോര്‍ സമ്മാനിച്ച താരത്തിന്റെ അതിവേഗ ശതകം. 54 പന്തില്‍ 9 സിക്‌സും 5 ഫോറും സഹിതം താരം 100 റണ്‍സെടുത്തു.
മത്സരത്തില്‍ ടീം 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി പറഞ്ഞ യുഎഇ ടീം പൊരുതി വീണു. അവരുടെ പോരാട്ടം 164 റണ്‍സില്‍ അവസാനിച്ചു.
9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ബംഗ്ലാദേശ് ബാറ്റര്‍ ടി20യില്‍ സെഞ്ച്വറി നേടുന്നത് എന്ന സവിശേഷതയും ഈ ഇന്നിങ്‌സിനുണ്ട്. 2016ല്‍ തമിം ഇഖ്ബാല്‍ നേടിയ ടി20 അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഒരു ബംഗ്ലാ താരത്തിന്റെ അവസാന ശതകം.
യുഎഇ മണ്ണില്‍ ടി20 സെഞ്ച്വറി നേടുന്ന എട്ടാമത്തെ താരമായും പര്‍വേസ് മാറി. വിരാട് കോഹ്‌ലി, മുഹമ്മദ് ഷഹ്‌സാദ്, ഷൈമാന്‍ അന്‍വര്‍, മുഹമ്മദ് വാസിം, ജോസ് ബട്‌ലര്‍, റഹ്മാനുല്ല ഗുര്‍ബാസ്, റോസ് അഡയര്‍ എന്നിവരാണ് നേരത്തെ യുഎഇയില്‍ ടി20 ശതകം നേടിയ താരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ