
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പ്രകടനം വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കാത്ത പന്ത് ഈ സീസണില്‍ ഐപിഎല്ലിലൂടെ ടി20യില്‍ ഗംഭീര തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 27 കോടി രൂപയുടെ റെക്കോര്‍ഡ് നേട്ടവുമായി ടീമിലെത്തിയ പന്ത് 12 കളിയില്‍ നിന്നു വെറും 135 റണ്‍സ് മാത്രമാണ് നേടിയത്. പന്ത് സ്വയം പരിശോധനയ്ക്ക് വിധേയനാകണമെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. ഈ അവസ്ഥയില്‍ നിന്നു തിരിച്ചു വരാനുള്ള മികവ് പന്തിനുണ്ടെന്നും ആകാശ് ചോപ്ര പറയുന്നു.
'വിജയത്തില്‍ നിന്നു പാഠങ്ങള്‍ പഠിക്കും. എന്നാല്‍ പരാജയം അങ്ങനെ അല്ല. അത് നിങ്ങളുടെ മാനസിക അവസ്ഥയെ അടിമുടി മാറ്റും. ഒരുപക്ഷേ എന്നന്നേക്കുമായി. പന്ത് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമില്ല. അതിനായി അദ്ദേഹത്തിനുള്ള മുന്നിലുള്ള അവസാരമായിരുന്നു ഈ ഐപിഎല്‍ സീസണ്‍.'
'ശക്തമായൊരു ടീമിനെ സൃഷ്ടിക്കാനും ക്യാപ്റ്റനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താനും ലഭിച്ച മികച്ച അവസരമായിരുന്നു. എന്നാല്‍ ഒന്നും അദ്ദേഹത്തിന്റെ വഴിക്കു വന്നില്ല. സ്വന്തം ഫോം പോലും പൊരുത്തേക്കാടായി നില്‍ക്കുന്ന അസ്ഥയാണ്. അതും അദ്ദേഹത്തിനുള്ള പാഠമാണ്.'
'നിലവിലെ ഫോം ഔട്ടില്‍ നിന്നു മുക്തനാകുമോ അതോ അതില്‍ തന്നെ നിന്നു പോകുമോ എന്നതാണ്. നിലവിലെ ഫോം ഇല്ലായ്മ അദ്ദേഹത്തെ സംബന്ധിച്ച് ഒരു ദുഃസ്വപ്നമാണ്. ദുഃസ്വപ്നത്തിന്റെ ഗുണം എന്തെന്നാൽ ഒരു സമയത്ത് ഞെട്ടി ഉണരേണ്ടി വരും എന്നതാണ്'- ആകാശ് ചോപ്ര വ്യക്തമാക്കി.
ഭയം മാറ്റി പന്ത് കൂടുതല്‍ സ്വതന്ത്രനായി കളിക്കാനുള്ള വഴികളാണ് തേടേണ്ടതെന്നും ചോപ്രയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണും അഭിപ്രായപ്പെട്ടു. പന്ത് എല്ലായ്‌പ്പോഴും ഏറെ സംശയത്തോടെയാണ് ബാറ്റിങിനെത്തിയത്. ഒരു കളി പോലും മര്യാദയ്ക്കു കളിക്കാന്‍ സാധിച്ചില്ല. ഫോം ഓട്ട് കൃത്യമായി തെളിഞ്ഞു. സമീപനത്തില്‍ മാറ്റം വരുത്തി പന്ത് കളിയിലേക്ക് മടങ്ങിയെത്തട്ടെയെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ