
മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് സീറ്റിനായി പരിശ്രിക്കുന്ന മുംബൈ ഇന്ത്യന്‍സ് മൂന്ന് വിദേശ താരങ്ങളെ ടീമിലെത്തിച്ചു. ജോണ്‍ ബെയര്‍സ്‌റ്റോ, റിച്ചാര്‍ഡ് ഗ്ലീസന്‍, ചരിത് അസലങ്ക എന്നിവരെയാണ് ടീം പകരക്കാരായി ടീമിലെത്തിച്ചത്.
ബെയര്‍സ്റ്റോ വില്‍ ജാക്‌സിന്റെ പകരക്കാരനാണ്. റിയാന്‍ റിക്കല്‍ടന്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ക്കു പകരമാണ് ഗ്ലീസനും അസലങ്കയും എത്തുന്നത്.
ദേശീയ ടീമിനായി കളിക്കേണ്ടതിനാല്‍ താരങ്ങള്‍ ഐപിഎല്‍ ടീമില്‍ നിന്നു മടങ്ങിയത്. റിക്കല്‍ടനും ബോഷിനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ് മുന്നിലുള്ളത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കായാണ് വില്‍ ജാക്‌സ് പറന്നത്.
നേരത്ത പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു ബെയര്‍സ്റ്റോ. മെഗാ ലേലത്തില്‍ താരത്തെ ആരും വാങ്ങിയില്ല. 5.25 കോടിയ്ക്കാണ് ബെയര്‍സ്‌റ്റോ എത്തുന്നത്. ഗ്ലീസന്‍ ഒരു കോടിയ്ക്കും അസലങ്ക 75 ലക്ഷത്തിനുമാണ് കരാറിലെത്തിയത്.
ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ഒരു സ്ഥാനത്തേക്ക് മുംബൈ, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നിലവില്‍ മുംബൈക്ക് തന്നെയാണ് സാധ്യത നില്‍ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ