ഐപിഎല്ലില്‍ ധോനിക്ക് പുതിയ റെക്കോര്‍ഡ്; നേട്ടത്തിലെത്താന്‍ സഞ്ജുവും

വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍
Dhoni sets a new record in IPL
മഹേന്ദ്ര സിങ് ധോനിഎക്സ്
Updated on

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈ നായകന്‍ എംഎസ് ധോനിക്ക് പുതിയ റെക്കോര്‍ഡ്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തിലാണ് ധോനിയുടെ നേട്ടം. രോഹിതും കോഹ് ലിയും ഉള്‍പ്പെടുന്ന ടി20യിലെ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലാണ് ധോനി ഇടം പിടിച്ചത്.

രാജസ്ഥാനെതിരെ നേടിയ സിക്‌സിലൂടെ ടി20യില്‍ 350 സിക്‌സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ധോനി ഇടം കണ്ടെത്തിയത്. ഈ ഫോര്‍മാറ്റില്‍ 350 സിക്സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോനി. വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരങ്ങള്‍- രോഹിത് ശര്‍മ(542 സിക്സ്), വിരാട് കോഹ്ലി(434), സൂര്യകുമാര്‍ യാദവ്(368), എംഎസ് ധോനി(350), സഞ്ജു സാംസണ്‍(348).

മത്സരത്തിന് മുമ്പ് ഈ നാഴികക്കല്ല് കടക്കാന്‍ ധോനിക്ക് ഒരു സിക്സ് മാത്രമേ ആവശ്യമായിരുന്നുള്ളു. മത്സരത്തില്‍ റിയാന്‍ പരാഗിനെ സിക്‌സ് അടിച്ചാണ് ധോനി നേട്ടത്തിലെത്തിയത്. ധോനിയുടെ നേട്ടത്തിനൊപ്പമെത്താന്‍ സഞ്ജു സാംസണിന് രണ്ട് സിക്‌സുകളുടെ ദൂരമേയുള്ളു.

'നോട്ട്ബുക്കില്‍ ഒപ്പിട്ട്' വിക്കറ്റ് ആഘോഷം വീണ്ടും! ദിഗ്വേഷിനു സസ്‌പെന്‍ഷന്‍, ചീത്ത വിളിച്ച അഭിഷേകിനും ശിക്ഷ (വിഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com