അടിയോടടി! മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി, നിക്കോളാസ് പൂരാന്റെ അര്‍ധ സെഞ്ച്വറി; കൂറ്റന്‍ സ്‌കോറുമായി ലഖ്‌നൗ

മാര്‍ഷ് 64 പന്തില്‍ 117 റണ്‍സ്, പൂരാന്‍ 27 പന്തില്‍ 56 റണ്‍സ്
Marsh, Pooran Run Riot- GT Need 236 Runs To Win
മിച്ചൽ മാർഷ്എക്സ്
Updated on

അഹമ്മദാബാദ്: ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ കൊടുങ്കാറ്റ് വേഗ സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത് ലഖ്‌നൗ അടിച്ചെടുത്തത് 235 റണ്‍സ്. രണ്ട് വിക്കറ്റ് മാത്രമാണ് ലഖ്‌നൗവിന് നഷ്ടമായത്.

ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് 64 പന്തില്‍ 8 സിക്‌സും 10 ഫോറും സഹിതം 117 റണ്‍സ് അടിച്ചെടുത്തു.

നിക്കോളാസ് പൂരാനാണ് വെടിക്കെട്ട് തുടര്‍ന്ന മറ്റൊരു താരം. പൂരാന്‍ 5 സിക്‌സും 4 ഫോറും സഹിതം 27 പന്തില്‍ 56 റണ്‍സ് വാരി. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 24 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 36 റണ്‍സെടുത്തു മടങ്ങി.

ക്യാപ്റ്റന്‍ ഋഷഭ് പന്ത് 6 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 16 റണ്‍സെടുത്ത് സ്‌കോര്‍ 235 റണ്‍സിലെത്തി. പൂരാനും പന്തും പുറത്താകാതെ നിന്നു.

ലഖ്‌നൗവിന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍ എന്നിവര്‍ പങ്കിട്ടു. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചാണ് കളിക്കുന്നത്. പുറത്തായ ഖ്‌നൗവിന് ഫലം പ്രസക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com