
ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീമിനെ പുറത്താകുന്ന ടീം വിറപ്പിക്കുന്ന കാഴ്ച വീണ്ടും. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്‌കോറുയര്‍ത്തി വിജയം പിടിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വഴിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് മുന്നില്‍ 232 റണ്‍സ് വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ്.
ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എസ്ആര്‍എച് 6 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ചിനായി മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ തീപ്പൊരി ബാറ്റിങുമായി പുറത്താകാതെ കളം വാണു. താരം 48 പന്തില്‍ അടിച്ചത് 94 റണ്‍സ്. ഓവര്‍ തീര്‍ന്നതിനാല്‍ താരത്തിനു സെഞ്ച്വറി നഷ്ടമായി. 5 സിക്‌സും 7 ഫോറും സഹിതമായിരുന്നു ബാറ്റിങ്.
ഓപ്പണര്‍ അഭിഷേക് ശര്‍മ അതിവേഗ തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡും കൂറ്റനടികളുമായി കളം നിറഞ്ഞെങ്കിലും അധികം മുന്നോട്ടു പോയില്ല. അഭിഷേക് 17 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സ് അടിച്ചു. പിന്നീടാണ് ഇഷാന്‍ ഗിയര്‍ മാറ്റിയത്.
ഹെയ്ന്റിച് ക്ലാസന്‍ 2 വീതം സിക്‌സും ഫോറും സഹിതം 13 പന്തില്‍ 24 റണ്‍സടിച്ചു. അനികേത് വര്‍മയും കത്തിക്കയറി. താരം വെറും 9 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സും അടിച്ചെടുത്തു. 6 പന്തില്‍ ഒരു സിക്‌സ് സഹിതം പാറ്റ് കമ്മിന്‍സ് 13 റണ്‍സടിച്ച് പുറത്താകാതെ നിന്നു.
ആര്‍സിബിക്കായി റൊമാരിയോ ഷെഫേര്‍ഡ് 2 വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ലുന്‍ഗി എന്‍ഗിഡി, സൂയഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ