
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍(ഡബ്ല്യുടിസി) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയാകും. ചാംപ്യന്‍ഷിപ്പില്‍ നിതിന്‍ മേനോന്‍ ഫോര്‍ത്ത് അംപയറായും അരങ്ങേറ്റം കുറിക്കും. ലോര്‍ഡ്സില്‍ നടക്കുന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തും ന്യൂസിലന്‍ഡിന്റെ ക്രിസ് ഗഫാനിയും ഓണ്‍-ഫീല്‍ഡ് അംപയര്‍മാരായിരിക്കും.
ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്സില്‍ നടക്കുന്ന ഡബ്ല്യുടിസി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഡബ്ല്യുടിസി 2021 ലെ ടിവി അംപയറായിരുന്ന ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോയെ തന്നെയാണ് ഇത്തവണയും ടിവി അംപയര്‍.
മൂന്ന് ഡബ്ല്യുടിസി ഫൈനലുകളിലും ഓണ്‍-ഫീല്‍ഡ് അംപയറായി ഇല്ലിങ് വര്‍ത്ത് ചരിത്രം സൃഷ്ടിക്കും. ആദ്യ രണ്ട് ഡബ്ല്യുടിസിലും ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും രണ്ടുതവണയും യഥാക്രമം ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ