
വാര്‍സോ: യാനുസ് കുസിന്‍സ്‌കി മെമ്മോറിയല്‍ ജാവലിന്‍ ത്രോ പോരാട്ടത്തില്‍ ഇന്ത്യയുടെ ഇരട്ട ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. ഫൈനലില്‍ 84.14 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് താരം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
തുടരെ 22 മത്സരങ്ങളിലായി താരം ഒന്നോ രണ്ടോ സ്ഥാനത്ത് ഫിനിഷ് ചെയ്തുവെന്ന സവിശേഷതയും നീരജിന്റെ പ്രകടനത്തിനുണ്ട്. സ്ഥിരതയുടെ പര്യായമായി താരം മാറി.
ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് സ്വര്‍ണം സ്വന്തമാക്കിയത്. താരം 86.12 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞു.
കരിയറിലാദ്യമായി 90 മീറ്ററെന്ന സ്വപ്നം ദൂരം ദിവസങ്ങള്‍ക്കു മുന്‍പാണ് താരം താണ്ടിയത്. ദോഹ ഡയമണ്ട് ലീഗിലാണ് താരത്തിന്റെ സ്വപ്നക്കുതിപ്പ്. ജാവലിനിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന പോരാട്ടത്തില്‍ നീരജ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ദോഹയിലും ജൂലിയന്‍ വെബര്‍ തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ദോഹ?യിലും നീരജ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ തന്റെ മൂന്നാം ശ്രമത്തിലാണ് നീരജ് 90 മീറ്റര്‍ കടമ്പ പിന്നിട്ടത്. ഈ ശ്രമത്തില്‍ താരം 90.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞു. നീരജ് ആദ്യ ശ്രമത്തില്‍ 88.44 മീറ്ററാണ് പിന്നിട്ടത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിലാണ് 90.23 എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ