
ലാഹോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഡിആര്‍എസ് സംവിധാനം ഒഴിവാക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ(PCB) തീരുമാനം. വന്‍ ചെലവ് ചൂണ്ടിക്കാട്ടിയാണ് അംപയറുടെ തീരുമാനം ചോദ്യം ചെയ്യുന്നതിനുള്ള 'ഡിആര്‍എസ് സംവിധാനം' ഒഴിവാക്കാന്‍ പിസിബി തീരുമാനിച്ചത്.
ഡിആര്‍എസ് ഒഴിവാക്കിയതോടെ പരമ്പരയില്‍ അംപയര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. യുഎഇക്കെതിരായ പരമ്പരയില്‍ 2-1ന്റെ നാണംകെട്ട തോല്‍വി വഴങ്ങിയ ശേഷമാണ് ബംഗ്ലദേശ് ടീം ലഹോറിലെത്തിയത്. ഇന്ത്യ പാക്ക് സംഘര്‍ഷത്തിനു ശേഷം പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ പരമ്പരയാണിത്. സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന വെല്ലുവിളിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനു മുന്നിലുള്ളത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ടീം പാകിസ്ഥാനില്‍ പോയി പരമ്പര കളിക്കുന്നത്. ആദ്യം അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ആ ചുംബനങ്ങള്‍ ഏറ്റെടുത്ത് ആരാധകരും; കോഹ്‌ലി - അനുഷ്‌ക വിഡിയോ വൈറല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ