ഡേവിസ് കപ്പ് ടെന്നീസില്‍(India-pak) ഇന്ത്യയോട് തോറ്റതിന് പിന്നാലെ രോഷപ്രകടനം നടത്തി പാക് താരം. അണ്ടര്‍ 16 ഡേവിസ് കപ്പിലാണ് പാക് താരത്തിന്റെ ഭാഗത്തു നിന്ന് മോശം പ്രകടനം ഉണ്ടായത്. മത്സരശേഷം ഹസ്തദാനം നടത്തുന്നതിനിടെയാണ് പാക് താരം മോശമായി പ്രതികരിച്ചത്.
ജൂനിയര്‍ ഡേവിസ് കപ്പ് ടൂര്‍ണമെന്റിലെ പ്ലേ ഓഫ് മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. മത്സരം തോറ്റതിന് പിന്നാലെ പാക് താരം മാന്യമായി ഹസ്തദാനം നടത്താന്‍ പോലും തയ്യാറായില്ല. കളിയില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെയുള്ള അതൃപ്തിയാണ് താരം കാണിച്ചത്. മത്സരത്തില്‍ 2-0 നാണ് ഇന്ത്യ വിജയിച്ചത്. നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. മത്സരശേഷം ഇന്ത്യന്‍ താരം കൈകൊടുക്കാന്‍ എത്തിയപ്പോള്‍ വേഗത്തില്‍ കൈകൊടുത്തെന്ന് വരുത്തി പാക് താരം മടങ്ങുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പാക് താരത്തിന്റെ സമീപനത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത് ശരിയായ സമീപനമല്ലെന്നും ഇതെല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിക്കണമെന്നുമാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍.
പന്തിന്റെ സെഞ്ച്വറി ഏറ്റില്ല, ലഖ്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ആര്‍സിബി; ആറുവിക്കറ്റ് ജയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ