
വാര്‍സോ: യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ചെല്‍സി (Chelsea) . ഫൈനലില്‍ സ്പാനിഷ് ടീം റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സിയുടെ നേട്ടം. ഇതോടെ ഒരു അപൂര്‍വ റെക്കോര്‍ഡും ചെല്‍സി സ്വന്തമാക്കി.
യുവേഫയുടെ എല്ലാ ക്ലബ് കിരീടങ്ങളും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി അവര്‍ മാറി. നേരത്തെ യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ്, സൂപ്പര്‍ കപ്പ്, ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, ഇപ്പോള്‍ കോണ്‍ഫറന്‍സ് ലീഗ് കിരീടങ്ങളാണ് ടീം ഷോക്കേസിലെത്തിച്ചത്.
കളിയുടെ 9ാം മിനിറ്റില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ചെല്‍സിയുടെ ഗംഭീര തിരിച്ചു വരവ് കണ്ടത്. 65ാം മിനിറ്റ് വരെ കിരീട പ്രതീക്ഷ ബെറ്റിസിനായിരുന്നു. എന്നാല്‍ 5 മിനിറ്റിനിടെ വന്ന രണ്ട് ഗോളുകള്‍ കളിയുടെ ഗതി അപ്പാടെ തിരിച്ചു.
65ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസാണ് ചെല്‍സിക്ക് സമനില സമ്മാനിച്ചത്. തൊട്ടുപിന്നാലെ നിക്കോളാസ് ജാക്‌സന്‍ രണ്ടാം ഗോളും നേടിയതോടെ കളി പൂര്‍ണമായി ചെല്‍സിയുടെ വരുതിയിലായി.
83ാം മിനിറ്റില്‍ ജെയഡന്‍ സാഞ്ചോ മൂന്നാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമില്‍ മൊയ്‌സസ് കസെയ്‌ഡോ ചെല്‍സിയുടെ നാലാം ഗോളും വലയിലാക്കി. ഒപ്പം കിരീടവും ഉറപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ