'വാട്ടര്‍ ബോയ് ആണോ കളിക്കാന്‍ വന്നത്'; യുവ താരത്തെ കോഹ്‌ലി അപമാനിച്ചു? വിവാദം (വിഡിയോ)

ആര്‍സിബി- പഞ്ചാബ് കിങ്‌സ് പോരാട്ടത്തിനിടെ വിവാദം
Virat Kohli Insulting PBKS Star
Virat Kohli
Updated on

ചണ്ഡീഗഢ്: പഞ്ചാബ് കിങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തിനിടെ വിവാദം. ആര്‍സിബി സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി (Virat Kohli) പഞ്ചാബ് താരം മുഷീര്‍ ഖാനെ അപമാനിച്ചുവെന്നാണ് ആക്ഷേപമുയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ വലിയ കോലാഹലമാണ് ഇതുയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ മുഷീര്‍ ഖാന്‍ ആര്‍സിബിക്കെതിരായ ക്വാളിഫയര്‍ പോരാട്ടത്തില്‍ തന്റെ കന്നി ഐപിഎല്‍ പോരാട്ടം കളിച്ചിരുന്നു. മത്സരത്തില്‍ താരം ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വിരാട് കോഹ്‌ലി താരത്തെ പരിഹസിച്ചു സംസാരിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്.

ഇംപാക്ട് സബായി താരം ക്രീസിലെത്തിയപ്പോഴാണ് വിവാദത്തിനു കാരണമായ സംഭവം അരങ്ങേറിയത്. താരമെത്തിയപ്പോള്‍ കോഹ്‌ലി- 'വാട്ടര്‍ ബോട്ടിലുകാരനെയാണോ കളിക്കാന്‍ അയച്ചത്'- എന്ന ചോദ്യം ഉന്നയിച്ചുവെന്നാണ് ആരോപണം. താരം ഇക്കാര്യം പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേട്ടതോടെയാണ് വിവാദമായത്.

മുഷീര്‍ ബാറ്റിങിനു ഇറങ്ങും മുന്‍പ് താരം സഹ താരങ്ങള്‍ക്കു വെള്ളം നല്‍കാനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് കോഹ്‌ലി പരിഹാസ രൂപത്തില്‍ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വിഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.

അതിനിടെ ചിലര്‍ കോഹ്‌ലിയെ അനാവശ്യ വിവാദത്തില്‍പ്പെടുത്തുകയാണെന്ന മറുപടിയുമായി മറ്റി ചില ആരാധകരും രംഗത്തെത്തി. മുഷീര്‍ ഖാന് കോഹ്‌ലി ബാറ്റ് സമ്മാനിച്ച ചിത്രം പങ്കിട്ടാണ് ഇവര്‍ കോഹ്‌ലിയെ ന്യായീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com