സുപ്രീം കോടതി സുപ്രീം കോടതിയാണല്ലോയെന്ന് മുഖ്യമന്ത്രി; വിധി പൂര്‍ണ്ണമായി കിട്ടിയതിന് ശേഷം ചെയ്യാനുള്ളത് ചെയ്യും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2017 12:14 PM  |  

Last Updated: 24th April 2017 04:42 PM  |   A+A-   |  

കണ്ണൂര്‍: സുപ്രീം കോടതി വിധി പൂര്‍ണ്ണമായി കിട്ടിക്കഴിഞ്ഞാല്‍ നിയമപരായി ചെയ്യാനുള്ളത് എന്താണോ അതു  ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി സുപ്രീം കോടതിയാണല്ലോ,സാധാരണ നമ്മുടെ രാജ്യം എന്ന് പറയുന്നത് നിയമ വാഴ്ചയുള്ള രാജ്യമാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്യങ്ങളില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതികള്‍ ഉള്ളത്. ഭരണരംഗത്തുള്ള നടപടികള്‍ സ്വാഭാവികമായും ഗവണ്‍മെന്റ് സ്വീകരിക്കുകയുണ്ടാകും. അതില്‍ നിയമപരമായ കാര്യങ്ങളാണ് കോടതി പരിശോധിക്കുക. 

നേരത്തെ ഡിജിപി സ്ഥാനത്തിരുന്നയാല്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതിന്റെ ചെറിയ ഭാഗം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കാര്യങ്ങള്‍ പൂര്‍ണ്ണമായി വരട്ടെ മുഖ്യമന്ത്രി പറഞ്ഞു. 

സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. സെന്‍കുമാറിനെ സ്ഥാനത്ത് തിരികെ നിയമിക്കണെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.