

തിരുവനന്തപുരം: നിരവധി വിവാദങ്ങള്‍ക്കിടിയല്‍ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പെമ്പിളൈ ഒരുമൈ സമര പ്രവര്‍ത്തകര്‍ക്കെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉന്നയിച്ച വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കണമെന്ന് പ്രതിപക്ഷം സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അടിന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കര്‍.
അതേസമയം, സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന അപലപനീയമാണെന്നും ചെന്നിത്തല.
സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, ജിഷ്ണുവിന്റെ മാതാവ് മഹിജയടക്കമുള്ളവര്‍ നടത്തിയ സമരത്തെ പോലീസ് കൈകാര്യം ചെയ്ത രീതി,
ഫോണ്‍ കെണിയില്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം, മന്ത്രി കടകംപള്ളി മലപ്പുറത്തിനെതിരേ നടത്തിയ പരാമര്‍ശം, യുഎപിഎ കേസുകള്‍, പോലീസ് ഉപദേഷ്ടാവായി രമണ്‍ശ്രീവാസ്തവയുടെ നിയമനം തുടങ്ങി വിവാവദങ്ങളുടെ പരമ്പര നീളുന്നതിനിടിയിലാണ് നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുന്നത്.
2017-18 വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പാസാക്കുക, മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates