മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം; വിധി നിരാശജനകമെന്ന് കാന്തപുരം

വിധി നിരാശജനകമാണെന്നും മുത്തലാഖ് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം - ഇസ്ലാമുള്ള എല്ലാ രാജ്യത്തം മുത്തലാഖ് നിലനില്‍ക്കുന്നുണ്ട് 
മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം; വിധി നിരാശജനകമെന്ന് കാന്തപുരം

കോഴിക്കോട്: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ  ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബുബക്കല്‍ മുസലിയാര്‍. വിധി നിരാശജനകമാണെന്നും മുത്തലാഖ് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു.

മതേതര രാജ്യമായ ഇന്ത്യയില്‍ തന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലീം ജനതയുടെ മൗലികാവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇസ്ലാമിക ശരിഅത്തില്‍ ഭേദഗതികള്‍ക്ക് നിര്‍വാഹമില്ല. അത് അല്ലാഹുവിന്റെ നിയമമാണ്. ഇസ്ലാമുള്ള എല്ലാ രാജ്യത്തം മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു  ഇത് സംബന്ധിച്ച് നേരത്തെ കാന്തപുരം അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com