കൃത്യമായി ജോലി ചെയ്തതിന്റെ ഫലം : എഡിജിപി ബി സന്ധ്യ

കോടതി വിധി സംതൃപ്തി തരുന്നതാണ്. കേസ് പ്രൊഫഷണലായി അന്വേഷിക്കുക എന്നതായിരുന്നു തങ്ങളുടെ ദൗത്യം
കൃത്യമായി ജോലി ചെയ്തതിന്റെ ഫലം : എഡിജിപി ബി സന്ധ്യ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന കോടതി വിധിയില്‍ കേസന്വേഷണത്തിന് നേതൃത്വം വഹിച്ച എഡിജിപി ബി സന്ധ്യ സംതൃപ്തി പ്രകടിപ്പിച്ചു. കോടതി വിധി സംതൃപ്തി തരുന്നതാണ്. കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണിത്. കേസ് വളരെ പ്രൊഫഷണലായി അന്വേഷിക്കുക എന്നതായിരുന്നു തങ്ങളുടെ ദൗത്യം. അത് നന്നായി നിര്‍വഹിച്ചു എന്നാണ് വിശ്വാസം. ബാക്കി കോടതി തീരുമാനിക്കും.കേസന്വേഷണത്തില്‍ ഉള്‍പ്പെട്ട സംഘാംഗങ്ങളെ അഭിനന്ദിക്കുന്നതായും എഡിജിപി പറഞ്ഞു. 

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. അമീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടില്ല. എസ് സി-എസ് ടി പീഡന നിയമപ്രകാരവും കുറ്റം ചെയ്തിട്ടില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതിക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ജിഷയുടെ അമ്മ രാജേശ്വരിയും ആവശ്യപ്പെട്ടു. അതേസമയം നീതി നിഷേധിക്കപ്പെട്ടെന്നും, വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com