ജിഎസ്ടി സമ്മേളനം; ഇടതുപക്ഷം കാട്ടിയത് സഹജസ്വഭാവമെന്ന് കുമ്മനം

ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, തുടങ്ങി അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികം വരെ ബഹിഷ്‌കരിച്ച് പാരമ്പര്യമുള്ള ഇടതുപക്ഷം അവരുടെ സഹജ സ്വഭാവം കാണിച്ചെന്നേയുള്ളൂ
ജിഎസ്ടി സമ്മേളനം; ഇടതുപക്ഷം കാട്ടിയത് സഹജസ്വഭാവമെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യത്തിന് ഗുണകരമാകുന്ന ജിഎസ്ടി നിയമം നടപ്പാക്കിയ ചരിത്ര സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി  സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദില്ലിയില്‍ ഉണ്ടായിട്ടും സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക് പരിപാടിയില്‍ സംബന്ധിക്കാഞ്ഞത് പ്രതിഷേധാര്‍ഹമാണ് . തോമസ് ഐസക് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജിഎസ് ടി നിലവില്‍ വന്നത്. പരിഷ്‌കരണത്തോട് അദ്ദേഹത്തിന് എന്തെങ്കിലും വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ അത് രേഖപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും സമ്മേളനം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചതു കൊണ്ട് മാത്രമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം


സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമാണ് ഇന്ന് മുതല്‍ രാജ്യത്ത് നടപ്പായ ജിഎസ് ടി നിയമം. വാജ്‌പേയി സര്‍ക്കാര്‍ തുടങ്ങി വെച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത് മറ്റൊരു ബിജെപി സര്‍ക്കാരാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. 2000 മുതലുള്ള 17 വര്‍ഷക്കാലം രാജ്യം ഭരിച്ച എല്ലാ സര്‍ക്കാരുകളും ഈ നടപടിക്ക് ആക്കം കൂട്ടുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും നിയമം നടപ്പാക്കണമെന്ന തീവ്ര ഇച്ഛാശക്തിയോടെ മുന്നോട്ട് പോയത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരമേറ്റതിന് ശേഷമാണ്. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യന്‍ യൂണിയന്‍ എന്ന ഒറ്റ രാഷ്ട്രം സാധ്യമാക്കിയ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സാഹസികതയ്കക്ക് തുല്യമാണ് നരേന്ദ്രമാദി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ നികുതി വ്യവസ്ഥ. 
ഒറ്റ രാഷ്ട്രം ഒറ്റ കമ്പോളം എന്നത് രാഷ്ട്രത്തിന്റെ വികസന കുതിപ്പിനുള്ള ഊര്‍ജ്ജമാണ്. ഒപ്പം നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ സാംസ്‌കാരിക ദേശീയതയുടെ ഉദ്‌ഘോഷണവും.
ഒറ്റ നികുതിയിലേക്ക് മാറുന്നതോടെ രാഷ്ട്രത്തിന്റെ വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കുറവിനും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, നികുതി വെട്ടിപ്പ് എന്നിവയുടെ അന്ത്യത്തിനും ഇത് സഹായകമാകും. കള്ളപ്പണം ഇല്ലാതാക്കുമെന്ന ബിജെപിയുടെ നിലപാട് ഊട്ടിയുറപ്പിക്കുന്ന നടപടിയാണ് ഇത്. രാജ്യത്തിന് ഗുണകരമാകുന്ന ഈ നിയമം നടപ്പാക്കിയ ചരിത്ര സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ദില്ലിയില്‍ ഉണ്ടായിട്ടും സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക് പരിപാടിയില്‍ സംബന്ധിക്കാഞ്ഞത് പ്രതിഷേധാര്‍ഹമാണ് . തോമസ് ഐസക് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജിഎസ് ടി നിലവില്‍ വന്നത്. പരിഷ്‌കരണത്തോട് അദ്ദേഹത്തിന് എന്തെങ്കിലും വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ അത് രേഖപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും സമ്മേളനം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചതു കൊണ്ട് മാത്രമാണ്. ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, തുടങ്ങി അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികം വരെ ബഹിഷ്‌കരിച്ച് പാരമ്പര്യമുള്ള ഇടതുപക്ഷം അവരുടെ സഹജ സ്വഭാവം കാണിച്ചെന്നേയുള്ളൂ. അതേസമയം സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ ധനമന്ത്രിയുമായ അസീംദാസ് ഗുപ്ത പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com