മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം; ക്യൂ വേണ്ടെന്നും ഹൈക്കോടതി

ഔട്ട്‌ലെറ്റുകള്‍ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യകച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കരുത്
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം; ക്യൂ വേണ്ടെന്നും ഹൈക്കോടതി

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം. ഔട്ട്‌ലെറ്റുകള്‍ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യകച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കരുത്. മദ്യക്കച്ചവടം എങ്ങനെയാകണമെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാവണം ഔട്ട്‌ലെറ്റുകളെന്നും കോടതി വ്യക്തമാക്കി.

ബെബ്‌കോ ഔട്ട്‌ലെറ്റിലെ മദ്യവ്യാപാരം   സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com