ഇ.ശ്രീധരനേയും ഇയ്യാള്‍ക്ക് ഭയമോ? വേദിയിലല്ല,മലയാളികളുടെ മനസ്സിലാണ് ഇദ്ദേഹം

ശ്രിധരനില്ലെങ്കില്‍ പിന്നെന്ത് മെട്രോ...മുഖൃമന്ത്രിയെ കൂടി ഒഴിവാക്കാമായിരുന്നു
ഇ.ശ്രീധരനേയും ഇയ്യാള്‍ക്ക് ഭയമോ? വേദിയിലല്ല,മലയാളികളുടെ മനസ്സിലാണ് ഇദ്ദേഹം

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഇ.ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതില്‍ കേരളത്തില്‍ പ്രതിഷേധം പുകയുന്നു. മെട്രോയുടെ തുടക്കം മുതല്‍ അവസാനം വരെ കൂടെ നിന്ന്,മെട്രോയെ ഇക്കാണും വിധമാക്കിയ മനുഷ്യനെ എന്ത് സുരക്ഷയുടെ പേരിലാണ് വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വേദിയില്‍ ഇരിക്കാന്‍ പ്രധാനമന്ത്രിയെക്കൂടാതെ മുഖ്യമന്ത്രി,വെങ്കയ്യ നായിഡു,ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയേയും വേദിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വേദിയില്‍ ഇരിക്കാന്‍ കഴിയാത്തതിന്റെ നിരാശയാകാം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിന് പിന്നില്‍ എന്ന് ട്രോളന്‍മാര്‍ വിമര്‍ശനമുമന്നയിക്കുന്നു. 

വേദിയിയിലല്ല, മലയാളികളുടെ മനസ്സിലാണ് ഇദ്ദേഹം എന്ന്  ഇ.ശ്രീധരന് വേദി നിഷേധിച്ച വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. 

ഇ. ശ്രീധരന്റെ പക്വതയെങ്കിലും കാണിക്കുക..! അത്രയേ പറയാനുള്ളൂ...! മാധ്യമപ്രവര്‍ത്തകനായ വിപിന്‍ പാണപ്പുഴ പറയുന്നു.

ഇ. ശ്രീധരനേയും ഭയമാണോ ഇയ്യാള്‍ക്കെന്ന് അശോകന്‍ ചെരുവില്‍ ചോദിക്കുന്നു. 

ഇ ശ്രീധരനെയും സ്ഥലം എം.പി.യെയും എം.എല്‍.എ യും സുരക്ഷാ കാരണങ്ങളാല്‍ മെട്രോ ഉല്‍ഘാടന വേദിയില്‍ ഇരുത്താന്‍ പേടിക്കുന്ന പ്രധാന മന്ത്രിയുടെ ഓഫീസ്.പി.എം.ഒയ്ക്ക് തന്നെയാണോ പേടി. കണ്ണൂനീരിലൂടെ ഗര്‍ഭം ധരിക്കുന്ന മൈലുകള്‍ ഉള്ളനാട്ടില്‍ ജന പ്രതിനിധികള്‍ ഭീകരന്മാരാകില്ലെന്നു ആര്‍ക്കു പറയാന്‍ കഴിയും എന്നാണ് ഡോ.കെഎസ് ഡേവിഡ് ചോദിക്കുന്നത്. ശ്രിധരനില്ലെങ്കില്‍ പിന്നെന്ത് മെട്രോ...മുഖൃമന്ത്രിയെ കൂടി ഒഴിവാക്കാമായിരുന്നുവെന്ന് കവി വി.എച്ച് ഡിരാര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com