നടിയെ ആക്രമിച്ച സംഭവം ദിലീപിന് നേരത്തേ അറിയാമായിരുന്നുവെന്ന് മൊഴി 

ജയിലിലെ ചോദ്യം ചെയ്യലിലാണ് സുനില്‍കുമാര്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്
നടിയെ ആക്രമിച്ച സംഭവം ദിലീപിന് നേരത്തേ അറിയാമായിരുന്നുവെന്ന് മൊഴി 

കൊച്ചി:നടിക്കെതിരായ ആക്രമണത്തിന്റെ വിവരം ദിലീപ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് സുനില്‍കുമാറിന്റെ മൊഴി. ജയിലിലെ ചോദ്യം ചെയ്യലിലാണ് സുനില്‍കുമാര്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതോടെ കേസ് വീണ്ടും വഴിത്തിരിവെലെത്തിയിരിക്കുകയാണ്. സുനില്‍കുമാറിന്റെതായി പുറത്തുവന്ന കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുനില്‍കുമാര്‍ ആവര്‍ത്തിച്ചു. ദിലീപുമായുള്ള ബന്ധം അന്വേഷിക്കേണ്ടതുകൊണ്ടാണ് രണ്ടുമാസം മുമ്പ് ലഭിച്ച ദിലീപിന്റെ പരാതിയിന്‍മേല്‍ കേസെടുക്കാത്തത്. സത്യാവസ്ഥ അറിയാന്‍ ദിലീപിനെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. 
ദിലീപിന് സുനില്‍കുമാറുമായി ഏതെങ്കിലും ഘട്ടത്തില്‍ ബന്ധമുണ്ടായിരുന്നോവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം താനാണ് സുനില്‍കുമാറിന് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചതെന്ന് അറസ്റ്റിലായ വിഷ്ണു സമ്മതിച്ചു. പുതിയ ഷൂ വാങ്ങി അടിഭാഗം മുറിച്ച മൊബൈല്‍ ഒളിപ്പിച്ചു. അതിന് ശേഷം ജയിലിലെത്തിയപ്പോള്‍ ഷൂ സുനില്‍കുമാറിന് കൈമാറിയെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. ദിലീപിനെ ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തിലാണ്് ഇപ്പോള്‍ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 


സുനില്‍കുമാര്‍ ദിലീപിനെഴുതിയതെന്നു കരുതുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.അതില്‍ ദിലീപാണ് ആക്രമത്തിനി പിന്നിലെന്ന് താനന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും തന്നെ സഹായിക്കണമെന്നും പറഞ്ഞിരുന്നു.എന്നാല്‍ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു.കൂടാതെ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സുനില്‍കുമാര്‍ നടത്തിയ സംഭാഷണവും പുറത്തായിരുന്നു. ജയിലില്‍നിന്നാണ് അപ്പുണ്ണിയേ വിളിച്ചത്. ദിലീപിനയച്ച കത്ത് വായിക്കണമെന്നും സംഭാഷണമധ്യേ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com