പോസ്റ്റ് ഡിലീറ്റ് ചെയ്തത് വിമര്‍ശനം ഭയന്ന്; സലിം കുമാറിനെതിരെ ഭാഗ്യലക്ഷ്മി, സിനിമയിലെ സ്ത്രീ സംഘടനയ്ക്കും വിമര്‍ശനം

ങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?Women collective ആണോ Women Selective ആണോ ആണോ?
പോസ്റ്റ് ഡിലീറ്റ് ചെയ്തത് വിമര്‍ശനം ഭയന്ന്; സലിം കുമാറിനെതിരെ ഭാഗ്യലക്ഷ്മി, സിനിമയിലെ സ്ത്രീ സംഘടനയ്ക്കും വിമര്‍ശനം

കൊച്ചിയില്‍ അക്രമത്തിന് ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നടന്‍ സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സലിം കുമാറിനേയും വിഷയത്തില്‍ പ്രതികരിക്കാത്ത നടിമാരുടെ സംഘടനയ്ക്കും എതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഭാഗ്യലക്ഷമി. തന്റെ പോസ്റ്റ് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റില്‍ നിന്നും നടിയെ നുണ പരിശോധയ്ക്ക് വിധേയമാക്കണമെന്ന ഭാഗം സലിം കുമാര്‍ നീക്കം ചെയ്യുകയും ക്ഷമ ചോദിച്ചുകൊണ്ട് വേറൊരു പോസ്റ്റിടുകയും ചെയ്തിരുന്നു. 

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്‌കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്..ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല.ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ.
എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?..പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍?അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.

വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും 
മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം..
ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.?
നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ 
സംഘടനാ തീരുമാനം?
Women collective ആണോ Women Selective ആണോ ആണോ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com