നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിച്ചെന്നും ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും റീമ കല്ലിങ്കല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2017 02:37 PM  |  

Last Updated: 29th June 2017 03:20 PM  |   A+A-   |  

Rima-Kallingal2

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റീമാകല്ലിങ്കല്‍. എന്നാല്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം സിനിമാമേഖലയിലെ വനിതാ കുട്ടായ്മയ്ക്ക് അമ്മ എല്ലാവിധ പിന്തുണയും അറിയിച്ചതായും റിമ വ്യക്തമാക്കി. നടിമാരുടെ സുരക്ഷ സംബന്ധിച്ച് അമ്മയ്ക്കും ഫെഫ്കയ്ക്കും സംഘടന മാക്ടയ്ക്ക് കത്ത് നല്‍കിയിരുന്നു. അമ്മ എക്‌സിക്യുട്ടീവിലെ വനിതാ അംഗങ്ങളാണ് റീമയും രമ്യാനമ്പീശനും. 

സിനിമയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള കൂട്ടായ്മയാണ് വുമണ്‍കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു വനിതാ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള തീരുമാനം