സിപിഐ ഉടക്കുന്നു, മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം

എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നത രൂക്ഷമാവുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ എത്തിക്കാന്‍ നീക്കം.
സിപിഐ ഉടക്കുന്നു, മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം

കോട്ടയം: എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നത രൂക്ഷമാവുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ എത്തിക്കാന്‍ നീക്കം. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി കെഎം മാണിയെ എല്‍ഡിഎഫിലേക്കെത്തിക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇടതു മുന്നണി ഘടകകക്ഷി നേതാവായ സ്‌കറിയാ തോമസാണ്. കര്‍ഷക കൂട്ടായ്മ  എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പുതിയ നീക്കത്തില്‍ മാണിയെക്കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം.  ഇന്‍ഫാം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയുടെ പിന്തുണയും ഇതിന് ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഴിമതി ആരോപണങ്ങളില്‍ കോടതി വിധികളെല്ലാം കെ എം മാണിക്ക് അനുകൂലമാണെന്നും എകെആന്റണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ അവഗണിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസിന് അഭയം നല്‍കിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും സ്‌കറിയാ തോമസ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവരെല്ലാം പങ്കെടുത്ത പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അതേസമയം ജേക്കബ് വിഭാഗത്തിന് പുതിയ സഖ്യത്തില്‍ താല്‍പര്യമില്ലെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com