വാനാക്രൈ സൈബര്‍ ആക്രണം വയനാട്ടിലും പത്തനംതിട്ടയിലും; രണ്ട് മണിക്കൂറിനുള്ളില്‍ 300 ഡോളര്‍ ബീറ്റ് കോയിന്‍ നല്‍കണം

കമ്പ്യൂട്ടര്‍ ശരിയാക്കുന്നതിനായി 300 ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
വാനാക്രൈ സൈബര്‍ ആക്രണം വയനാട്ടിലും പത്തനംതിട്ടയിലും; രണ്ട് മണിക്കൂറിനുള്ളില്‍ 300 ഡോളര്‍ ബീറ്റ് കോയിന്‍ നല്‍കണം

കൊച്ചി: ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയ വാനാക്രൈ സൈബര്‍ ആക്രമണം കേരളത്തിലും. വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തിലും, പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് വാനാക്രൈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകള്‍ തകരാറിലായി. തകരാറിലായ കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് കമ്പ്യൂട്ടറുകള്‍ തകരാറിലായത് കണ്ടെത്തിയത്. കംപ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും നശിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് വാനാക്രൈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കമ്പ്യൂട്ടറിലുണ്ടായിരുന്ന ഡാറ്റകള്‍ തിരികെ നല്‍കണമെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിന്‍ നല്‍കണമെന്ന സന്ദേശവം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. തുക നല്‍കിയില്ലെങ്കില്‍കൂടുതല്‍ പണം ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ കമ്പ്യൂട്ടറിലെ ഡാറ്റ തിരിച്ചു നല്‍കാതെ  പൂര്‍ണമായും നശിപ്പിക്കുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഓണ്‍ ആക്കിയപ്പോഴാണ് സൈബര്‍ ആക്രമണത്തിന് ഇരയായതായി വ്യക്തമായതെന്ന് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ ഓണ്‍ ആക്കുമ്പോള്‍ നിങ്ങളുടെ ഫയലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നും, തിരികെ ലഭിക്കണമെങ്കില്‍ 300 ഡോളര്‍ മൂല്യമുള്ള ബീറ്റ്‌കോയിന്‍ നല്‍കണമെന്നും പറഞ്ഞുള്ള സന്ദേശം മാത്രമാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാതായതെന്നും റീന സുനില്‍ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരും ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ സൈബര്‍ ആക്രമണത്തിന്റെ വിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഈ സന്ദേശം ഗൗരവമായെടുത്തില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com