കത്തിന്റെ വിശ്വാസ്യതയില്‍ സംശയം; മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നു: ഉമ്മന്‍ ചാണ്ടി

സരിതയുടെ റിപ്പോര്‍ട്ടാണോ സോളാര്‍ റിപ്പോര്‍ട്ടാണോ പുറത്തുവന്നതെന്ന് സംശയം - റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമല്ല - ആരോപണം സരിതയുടെ കത്തില്‍ മാത്രം
കത്തിന്റെ വിശ്വാസ്യതയില്‍ സംശയം; മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നു: ഉമ്മന്‍ ചാണ്ടി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍  സര്‍ക്കാരിന്റെ തുടരന്വേഷണം ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലും സോളാര്‍ കേസില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടില്‍ ശിവരാജന്‍ ക്മ്മീഷന്‍ ഒപ്പിട്ടിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ബന്ധപ്രകാരം ഒപ്പീടിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. റിപ്പോര്‍ട്ടില്‍ മറിമായം നടന്നിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ടവരെ കാണിക്കാന്‍ സര്‍്കകാര്‍ തയ്യാറായിട്ടില്ലെന്നും എന്തിനാണ് ജനങ്ങള്‍ അറിയേണ്ട കാര്യത്തില്‍ ഇത്ര രഹസ്യം സൂക്ഷിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

അഴിമതിയും ലൈംഗികാരോപണം എവിടെ നിന്നുണ്ടായി എന്നറിയില്ല. കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്ന ആളല്ല ഞാനെന്ന് എല്ലാവര്‍ക്കും അറിയാം.ഇന്നു വരെ ഇതുപോലെ ആക്ഷേപം എന്റെ പേരില്‍ ഉണ്ടായിട്ടില്ല. എന്റെ സമീപനം എല്ലാവര്‍ക്കും അറിയാം. ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന ആളാണ്. ഇത്തരം ബലഹീനതയുണ്ടെങ്കില്‍ നേരത്തെ വരേണ്ടതല്ലേ.ഇവരുടെ ആക്ഷേപത്തിന്റെ പുറത്ത് എന്റെ പൊതുപ്രവര്‍ത്തനം ഇല്ലാതാക്കാനാകില്ല. അഴിമതി ലൈംഗിക പീഡനം ഈ രണ്ടു കാര്യത്തില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ പിന്നെ ഞാന്‍ പൊതു പ്രവര്‍ത്തനത്തിലുണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

സ്ത്രീ നല്‍കിയ കത്തിനു പുറത്തെ ആക്ഷേപത്തിന് മേലില്‍ താഴെ പറയുന്ന കുറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് എടുക്കുക എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കമ്മീഷന്‍ കുറ്റം ആരുടെ പേരിലും കുറ്റം കണ്ടിട്ടില്ല. കത്തിന്റെ പേരില്‍ യാതൊരു പരിശോധനയും നടത്താതെ കേസെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസ് എടുക്കുമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് മാറ്റിയത് ഞങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടാണോ. നിയമവിരുദ്ധമായ നടപടിയാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

സരിതയുടെ കത്തിന്റെ വിശ്വാസ്യതയെന്താണ്. ജയില്‍ സൂപ്രണ്ട് മാര്‍ക്ക് ചെയ്ത് രേഖപ്പെടുത്തി റസീറ്റ് കൊടുത്ത കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത്. പിന്നെ 25 പേജുള്ള കത്തായാണ് സോളാര്‍ കമ്മീഷനില്‍ വന്നത്. ഈ കത്ത് നല്‍കിയത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. സരിതയുടെ കത്ത് കമ്മീഷന്റെ രണ്ടു പതിപ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണുമ്പോ. സരിതാ റിപ്പോര്‍ട്ടാണോ സോളാര്‍ റിപ്പോര്‍ട്ടാണോ എന്നാണ് സംശയമെന്നും ചാണ്ടി പറഞ്ഞു. കത്തിന്റെ വിശ്വസനീയത എല്ലാ സമയത്തും ചോദ്യം ചെയ്യപ്പെട്ടതാണ്. സരിതയ്‌ക്കെതിരായ കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോയതിന്റെ പ്രതികാരമാണ് സരിതയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com